പഴയ ട്വീറ്റുകളുടെ പേരില്‍ 'എയറില്‍'നിന്നിറങ്ങാതെ പുതിയ ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് നേരിടുന്നതില്‍ വീഴ്ചവരുത്തിയ ഡോ. ഹര്‍ഷ് വര്‍ധന് പകരമെത്തിയ പുതിയ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയെ 'എയറില്‍'നിന്നിറക്കാതെ ട്രോളര്‍മാര്‍.
അലോപ്പതി ചികിത്സാരീതിയെ വിമര്‍ശിച്ചും ഇംഗ്ലീഷിലുള്ള തെറ്റായപദപ്രയോഗങ്ങളും അബദ്ധങ്ങള്‍ നിറഞ്ഞുള്ള അദ്ദേഹത്തിന്റെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കിയുമാണ് ട്രോളര്‍മാര്‍ മന്‍സുഖ് മാണ്ഡവ്യയെ വരവേറ്റത്. 'മഹാത്മഗാന്ധി വാസ് അവര്‍ നേഷന്‍ ഓഫ് ഫാദര്‍', 'ഹാപ്പി ഇന്‍ഡിപീഡിയന്റ് ഡേ' തുടങ്ങിയ ട്വീറ്റുകളാണ് പ്രചരിക്കുന്നത്. മഹാത്മഗാന്ധിയുടെ കൊച്ചുമകനാണ് രാഹുല്‍ ഗാന്ധിയെന്നും 2014ല്‍ മാണ്ഡവ്യ ട്വീറ്റ്‌ചെയ്തിരുന്നു.'മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനായ മിസ്റ്റര്‍ രാഹുല്‍ ജി, ഗാന്ധിജിയുടെ മരണത്തിന് ആര്‍.എസ്.എസ് ഒരു തരത്തിലും ഉത്തരവാദിയല്ലെന്ന് താങ്കള്‍ ഇതിനകം എഴുതിയിട്ടുണ്ട് 'എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. അലോപ്പതി പരാജയപ്പെടുന്നിടത്ത് ആയുര്‍വേദം ജീവിതരീതിയാകുന്നുവെന്ന് 2015 മാര്‍ച്ചില്‍ മാണ്ഡവ്യ ട്വീറ്റ്‌ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."