HOME
DETAILS
MAL
സ്വകാര്യതാനയം ഉടന്‍ നടപ്പാക്കില്ലെന്ന് വാട്സ്ആപ്പ് കോടതിയില്‍
backup
July 09 2021 | 20:07 PM
ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാനയം ഉടന്‍ നടപ്പാക്കില്ലെന്ന് വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. പാര്‍ലമെന്റില്‍ വിവര സംരക്ഷണ നിയമം നിലവില്‍ വരുന്നതുവരെ സ്വകാര്യതാ നയം നടപ്പാക്കില്ല. സ്വകാര്യതാ നയം സ്വീകരിക്കാത്തവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നത് തുടരും. വിവിധ സവിശേഷതകള്‍ ഉപയോക്താവ് തെരഞ്ഞെടുക്കുമ്പോഴും അതു പുതുക്കാനുള്ള സന്ദേശം നല്‍കുമെന്ന് വാട്സ്ആപ്പിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു.
നിയമം നിലവില്‍ വന്നുകഴിഞ്ഞാല്‍ അതിനനുസരിച്ച് പൊരുത്തപ്പെടണം. ഇന്ത്യക്കായി പ്രത്യേക നയമുണ്ടാക്കാന്‍ പാര്‍ലമെന്റ് അനുവദിക്കുന്ന സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനമെടുക്കുമെന്നും സാല്‍വെ അറിയിച്ചു. സ്വകാര്യതാ നയത്തെക്കുറിച്ച് കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ (സി.സി.ഐ) നടത്തുന്ന അന്വേഷണം ചോദ്യം ചെയ്യുന്ന ഹരജിയാണ് ഹൈക്കോടതിയിലുള്ളത്. വാട്സ്ആപ്പ് ഉപയോക്താവിന്റെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവയ്ക്കുന്നത് ഉപയോക്താവിന്റെ സ്വകാര്യത ഹനിക്കുമെന്നാണ് ആക്ഷേപം. കേസില്‍ വാദം തുടരും.
ഫെബ്രുവരിയില്‍ പുതിയ നയം നടപ്പാക്കാനായിരുന്നു വാട്സ്ആപ്പ് തീരുമാനം. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് നടപ്പാക്കുന്നത് നീട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."