HOME
DETAILS
MAL
ഐ.ടി നിയമം; ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി
backup
July 09 2021 | 20:07 PM
ന്യൂഡല്‍ഹി: വിവാദമായ ഐ.ടി നിയമങ്ങള്‍ക്കെതിരേ വിവിധ ഹൈക്കോടതികളിലുള്ള കേസുകളെല്ലാം സ്‌റ്റേചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി.
ഡല്‍ഹി, ബോംബെ, കേരള ഹൈക്കോടതികളില്‍ ഈ വിഷയത്തിലുള്ള നടപടികളെല്ലാം സ്റ്റേചെയ്യണമെന്നും കേസുകളെല്ലാം ഒന്നിച്ച് സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. എന്നാല്‍ ഇപ്പോള്‍ സ്റ്റേ ഉത്തരവിടുന്നില്ലെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പുതിയ ഐ.ടി ചട്ടങ്ങള്‍ ചോദ്യം ചെയ്ത് സുപ്രിംകോടതി മുന്‍പാകെയുള്ള ഒരുകൂട്ടം ഹരജികള്‍ക്കൊപ്പം കേന്ദ്രത്തിന്റെ ഹര്‍ജിയും പരിഗണിക്കാമെന്നും സുപ്രിംകോടതി അറിയിച്ചു. ഈ ഹരജികളെല്ലാം ഇനി ഈ മാസം 16നാവും പരിഗണിക്കുക. അന്നേദിവസം ഉത്തരവ് പുറപ്പെടുവിക്കാമെന്നും ബെഞ്ച് അറിയിച്ചു. ഐ.ടി നിയമങ്ങള്‍ ചോദ്യംചെയ്യുന്ന ഹരജികള്‍ പരിഗണിച്ച കേരളമടക്കമുള്ള ഹൈക്കോടതികളില്‍ നിന്ന് കേന്ദ്രം വിമര്‍ശനം നേരിട്ടുവരുന്നതിനിടെയാണ് ഇന്നലത്തെ സുപ്രിംകോടതിയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."