HOME
DETAILS
MAL
യു.പി സര്‍ക്കാരിനോട് സുപ്രിംകോടതി, സി.എ.എ സമരക്കാര്‍ക്കെതിരേ നടപടി അരുത്
backup
July 10 2021 | 02:07 AM
ന്യൂഡല്‍ഹി: പൗരത്വസമരക്കാരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ അയച്ച നോട്ടിസില്‍ തുടര്‍നടപടി അരുതെന്ന് യു.പി സര്‍ക്കാരിനോട് സുപ്രിംകോടതി. നിയമപ്രകാരമായിരിക്കണം നടപടികളെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നിര്‍ദേശിച്ചു. പൗരത്വസമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് സമരക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ യു.പി പൊലിസ് നോട്ടിസയച്ചിരുന്നു. ഇത് ചോദ്യംചെയ്തുള്ള ഹരജിയിലാണ് സുപ്രിംകോടതി നടപടി.
ഇക്കാര്യത്തില്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിച്ചിട്ടുണ്ടെന്നും ചട്ടങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ വിശദവിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന്റെ മുന്നോടിയായി ജില്ലാഭരണകൂടങ്ങളാണ് സമരക്കാര്‍ക്ക് നോട്ടിസ് അയച്ചത്. ഈ നോട്ടിസ് റദ്ദാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. തോന്നുംപടിയാണ് നോട്ടിസ് അയച്ചത്. ആറുവര്‍ഷം മുന്‍പ് മരിച്ചവരുടെ പേരിലും 90 വയസുള്ള വൃദ്ധരുടെ പേരിലും വരെ നോട്ടിസ് ലഭിച്ചതായും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കേസില്‍ ജനുവരി 30ന് സര്‍ക്കാരിന് നോട്ടിസയച്ച് വിശദീകരണം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നലെയാണ് ഹരജി വീണ്ടും പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."