HOME
DETAILS
MAL
ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി
backup
July 10 2021 | 02:07 AM
നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന സിവില്‍കോഡ് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് പ്രതിഭ എം.സിങ് ഏക സിവില്‍കോഡ് കൊണ്ടുവരുന്നതിന് കേന്ദ്ര നിയമമന്ത്രാലയം നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.
അതിനായി ഈ ഉത്തരവ് കേന്ദ്ര നിയമമന്ത്രാലയം സെക്രട്ടറിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. മീണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1955 ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന വിഷയത്തിലുള്ള കേസിലെ വിധിന്യായത്തിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
ഈ മാസം ഏഴിനാണ് വിധി പുറപ്പെടുവിച്ചത്. ഏക സിവില്‍കോഡില്ലാത്തത് കൊണ്ടാണ് ഇത്തരം കേസുകള്‍ ആവര്‍ത്തിക്കുന്നതെന്നും കോടതി പറഞ്ഞു.
നിലവില്‍ ഓരോ സമുദായങ്ങള്‍ക്കും വ്യത്യസ്തമായ വ്യക്തി നിയമങ്ങളാണ് കാലങ്ങളായി രാജ്യത്ത് നിലവിലുള്ളത്. എന്നാല്‍ അയോധ്യാ ക്ഷേത്രനിര്‍മാണം, കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, പൗരത്വ ഭേദഗതി എന്നിവയ്ക്ക് ശേഷം ന്യൂനപക്ഷ വേട്ടയ്ക്കുള്ള മറ്റൊരായുധമായിട്ടാണ് ബി.ജെ.പി ഏകീകൃത സിവില്‍കോഡിനെ കാണുന്നത്.
ഏക സിവില്‍കോഡ് നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വ്യക്തിനിയമങ്ങള്‍ ചോദ്യംചെയ്ത് ബി.ജെ.പി വക്താവ് അശ്വനി കുമാര്‍ ഉപാധ്യായ നല്‍കിയ നിരവധി ഹരജികള്‍ നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ അഭിപ്രായപ്രകടനമെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."