ജി20 ഉച്ചകോടി: സഊദി കിരീടാവകാശി ഇന്ത്യയിലേക്ക്
റിയാദ്: ജി20 ഉച്ചകോടിയുടെ ഭാഗമായി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയിലേക്ക്. അടുത്ത മാസം ആയിരിക്കും ഇന്ത്യയിലേക്ക് കിരീടാവകാശി എത്തുന്നത്. ഈ വര്ഷം ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 നേതാക്കളുടെ സമ്മേളത്തിന് ഇന്ത്യ പൂർണ സജ്ജമായി കഴിഞ്ഞു. നാൽപതോളം രാജ്യങ്ങളിലെ പ്രധാന നേതാക്കളും രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
ജി20 ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമാകും ഇന്ത്യയിൽ നടക്കുന്നതെന്ന് പ്രധാനമത്രി നരേദ്ര മോഡി കഴിഞ്ഞ തവണ മൻകിബാത്തിൽ പറഞ്ഞിരുന്നു. സെപ്തംബർ 9, 10 ദിവസങ്ങളിലാണ് ഡൽഹിയിൽ ഉച്ചക്കോടി നടക്കുന്നത്. സഊദി കിരീടാവകാശി സെപ്റ്റംബർ 11 ന് ഇന്ത്യയിൽ എത്തും. ഇന്ത്യൻ നേതൃത്വവുമായി ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തും. രാഷ്ട്രപതി ഭവനിൽ വെച്ച് ഗാർഡ് ഒഫ് ഓണർ സൽമാൻ രാജകുമാരന് നൽകും.
കിരീടാവകാശിയായതിന് ശേഷമുള്ള ആദ്യത്തെ ഇന്ത്യ സന്ദർശനമാണ് ഇത്. 2019 ഫെബ്രുവരിയിൽ ഉപപ്രധാനമന്ത്രിയായിരിക്കെ സൽമാൻ രാജകുമാരൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയിരുന്നു. സഊദി അറേബ്യയിൽ നിന്നുള്ള ഉന്നതതല സംഘം കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയാണ് സംഘം എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."