HOME
DETAILS
MAL
കോടതി എതിരല്ല; സമഗ്രനയം വേണം
backup
July 10 2021 | 02:07 AM
ക്രൗഡ് ഫണ്ടിങിന് എതിരല്ലെന്ന് കോടതി വ്യക്തമാക്കി. പക്ഷേ ഇത് പരിശോധിക്കാനായി സര്‍ക്കാര്‍ സമഗ്ര നയം രൂപീകരിക്കണം. ചാരിറ്റിയുടെ പേരില്‍ പലവിധ തട്ടിപ്പും നടക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിരീക്ഷണം ആവശ്യമാണ്.
ആര്‍ക്കും ദുരിതങ്ങളനുഭവിക്കുന്നവരുടെ പേരില്‍ പണം പിരിക്കാവുന്ന അവസ്ഥയാണെന്നു പറഞ്ഞ കോടതി 'എല്ലാ ടോമിനും ഡിക്കിനും ഹാരിക്കും' പണം പിരിക്കാവുന്ന സ്ഥിതിയാണെന്നും ഉപമിച്ചു. ഏതു വ്യക്തിക്കും സ്വകാര്യ സംഘടനകള്‍ക്കും കുറഞ്ഞ സമയത്തിനുള്ളില്‍ പണം പിരിക്കാം. ഇതില്‍ ഇടപെടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതെന്തുകൊണ്ടാണ്. സ്വകാര്യ വ്യക്തികളോ സംഘടനകളോ പിരിക്കുന്ന പണം ഇരകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു.
നിരീക്ഷണമില്ലാത്ത പണത്തിന്റ കൈമാറ്റം അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ഒരു സാമൂഹിക വിപത്തിനു പണം നല്‍കുന്നവര്‍ക്ക് സംരക്ഷണമുണ്ടാവാനാണ് സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."