HOME
DETAILS
MAL
സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി
backup
July 10 2021 | 02:07 AM
കൊച്ചി: സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. ഡൗറി പ്രൊഹിബിഷന്‍ ഓഫിസേഴ്‌സിനെ നിയമിക്കാത്തത് എന്താണെന്നും ചോദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥയിലും നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിലും കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.
പെരുമ്പാവൂര്‍ സ്വദേശി ഡോ. ഇന്ദിര രാജന്‍, അഡ്വ. പീയുസ് എ കൊറ്റം മുഖേന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് പരിഗണിച്ചത്.
വിവാഹ സമയത്തോ അനുബന്ധമായോ നല്‍കുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രമേ വിവാഹ രജിസ്‌ട്രേഷന്‍ നടത്താവൂ എന്ന് സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. സ്ത്രീധനം വാങ്ങുന്നവര്‍ക്കെതിരേ കേസെടുക്കാനുള്ള ചുമതല ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍ക്കു നല്‍കണം.
സ്ത്രീധന മരണങ്ങളിലെ ഇരയുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണം. സാമൂഹിക വ്യവസ്ഥിതിയില്‍ നിന്നു സ്ത്രീധനത്തെ ഒഴിവാക്കുന്നതിനു പര്യാപ്തമായ വിദ്യാഭ്യാസ സമ്പ്രദായം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."