അഖിലേഷ് യാദവിന്റെ മെഗാ മാര്‍ച്ച് പാതിവഴിയില്‍ പൊലിസ് തടഞ്ഞു; ബി.ജെ.പി സര്‍ക്കാര്‍ ജനാധിപത്യത്തെ കൊല്ലുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി
ലഖ്‌നോ: വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് നിയമസഭയിലേക്കുള്ള അഖിലേഷ് യാദവിന്റെ മെഗാമാര്‍ച്ച് പാതിവഴിയില്‍ പൊലിസ് തടഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍, ക്രമസമാധാന നിലയിലെ പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാണിച്ചാണ് അഖിലേഷിന്റെ റാലി.
സമാജ് വാദി പാര്‍ട്ടി ഓഫിസില്‍ നിന്ന് വിധാന്‍സഭയിലേക്കാണ് മാര്‍ച്ച് നടത്താന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 100 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും റാലി പൊലിസ് തടയുകയായിരുന്നു. അനുമതി വാങ്ങാതെയാണ് എസ്.പി മാര്‍ച്ച് നടത്തിയതെന്നും തങ്ങള്‍ അനുവദിച്ച റൂട്ട് സ്വീകരിക്കാന്‍ എസ്.പി തയ്യാറായില്ലെന്നും പൊലിസ് പറഞ്ഞു.
लोकतंत्र की हत्या कर रही भाजपा सरकार!
— Samajwadi Party (@samajwadiparty) September 19, 2022
महंगाई, बेरोज़गारी के खिलाफ पैदल मार्च कर रहे माननीय राष्ट्रीय अध्यक्ष श्री अखिलेश यादव जी को विधानसभा जाने से रोका जाना बेहद शर्मनाक। pic.twitter.com/bo3r5u46AJ
എസ്.പിയുടെ പ്രതിഷേധം സാധാരണക്കാരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അവര്‍ക്ക് ചര്‍ച്ച ചെയ്യണമെങ്കില്‍ നിയമസഭയില്‍ സ്വാതന്ത്ര്യമുണ്ടെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിന്റേത് പ്രതികാര മനോഭാവമാണെന്നും ജനാധിപത്യത്തിന്റെ ആത്മാവിന് വിരുദ്ധമായി വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി നടപ്പാക്കുന്നതെന്നും എസ്.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."