പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി; ആരോപണം ശുദ്ധ അസംബന്ധമെന്ന് എം.വി ഗോവിന്ദന്‍
തൃശൂര്‍: രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പഴയ വീഞ്ഞ് പുതിയ കുപ്പിയിലായിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെതിരായ ആരോപണം അസംബന്ധമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഞങ്ങള്‍ ഗവര്‍ണറെ ബഹുമാനിക്കുന്നവരാണ്. ഭരണഘടനാപരമായും നിയമപരമായും പ്രവര്‍ത്തിക്കുമ്പോഴാണ് ഗവര്‍ണറോട് ആ ബഹുമാനം കാണിക്കുക. അല്ലാതെ ഞാന്‍ ആര്‍.എസ്.എസാണ്. പണ്ടേ ആര്‍.എസ്.എസുമായി ബന്ധമുണ്ട്. ഞാന്‍ പറയുന്നതെല്ലാം ആര്‍.എസ്.എസിനുവേണ്ടിയാണെന്ന് എന്നൊക്കെ ആളുകള്‍ക്ക് മനസിലാകുന്ന തരത്തില്‍ അവതരിപ്പിച്ചാല്‍ അതിനെക്കുറിച്ച് വേറൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ക്കുനേരെ ആക്രമണം ഉണ്ടായപ്പോള്‍ കെ.കെ. രാഗേഷ് പൊലിസിനെ തടഞ്ഞുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. രാഗേഷ് അന്ന് എം.പിയാണ്. അദ്ദേഹം ഗവര്‍ണറെപ്പോലെതന്നെ ക്ഷണിക്കപ്പെട്ട ഒരു അതിഥിയാണ്. അവിടെ ഒരു പ്രശ്‌നം ഉയര്‍ന്നപ്പോള്‍ അത് പരിഹരിക്കാനുള്ള ശ്രമം മാത്രമാണ് കെ.കെ രാകേഷ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."