കളമശ്ശേരി മാലിന്യ യാര്‍ഡ് പ്രതീകാത്മകമായി അടച്ചുപൂട്ടി
കളമശ്ശേരി: അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് കളമശ്ശേരി മാലിന്യ യാര്‍ഡ് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി അടച്ചുപൂട്ടി. സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനോടൊപ്പം പരിസരവാസികളായ വീട്ടമ്മമാരാണ് യാര്‍ഡ് പൂട്ടിയത്. ദേശീയപാതയോരത്ത് ഇത്തരത്തിലൊരു യാര്‍ഡ് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും സമീപത്തെ പെരിയാര്‍ നദിക്കും ഒരുപോലെ ദോഷകരമാണ് ഇതെന്നും സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു. ശ്മശാനം, ഹൈവേ, ജലസ്രോതസ്സുകള്‍ എന്നിവയ്ക്കടുത്ത് മാലിന്യശേഖരണം പാടില്ലെന്നാണ് സുപ്രീം കോടതി ഉത്തരവിലുള്ളത്. കണ്‍മുന്നിലുള്ള നിയമലംഘനങ്ങള്‍ക്കെതിരെ അധികാരികള്‍ കണ്ണടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും നഗരസഭ അതിന് തയ്യാറായിട്ടില്ല. അതിന് തയ്യാരാകും വരെ ആം ആദ്മി ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരുഷന്‍ ഏലൂര്‍, ഫാ,അഗസ്റ്റിന്‍ വട്ടോളി, ഡോ.സി.എം ജോയി, മാര്‍ട്ടിന്‍ ഗോപുരത്തിങ്കല്‍, പോള്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."