HOME
DETAILS

ലോകകപ്പ് കാണാന്‍ ജിദ്ദയില്‍ നിന്നൊരു കാല്‍നടയാത്ര

  
backup
September 19 2022 | 20:09 PM

world-cup-football5646

ദോഹ; ലോകകപ്പ് കാണാന്‍ ജിദ്ദയില്‍നിന്ന് കാല്‍നടയായി സഊദി പൗരന്‍ ദോഹയിലേക്ക്. സഊദി സഞ്ചാരിയായ അബ്ദുല്ല അല്‍സലാമിയാണ് ഏകദേശം രണ്ട് മാസമെടുക്കുന്ന ഖത്തറിലേക്കുള്ള സാഹസിക യാത്രയ്ക്ക് തുടക്കം കുറിച്ചത്.
ഈ മാസം ഒമ്പതിന് ജിദ്ദയില്‍ നിന്ന് ആരംഭിച്ച യാത്രയിലാണ് നിലവില്‍ അബ്ദുല്ല അല്‍സലാമി. യാത്രയില്‍ 1,600 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കുമെന്ന് അല്‍ സലാമി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞു. ദൈവത്തിന്റെ നാമത്തില്‍... സാഹസികത ആരംഭിക്കട്ടെ. ജിദ്ദ കടലില്‍നിന്ന് ദോഹ ഖത്തറിലേക്ക്'' എന്നിങ്ങനെയായിരുന്നു കുറിപ്പ്. തന്റെ യാത്രാനുഭവങ്ങള്‍ ദിവസേന രേഖപ്പെടുത്തും. ആസ്‌ത്രേലിയ, മെക്‌സിക്കോ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിന്നുണ്ടായ അനുഭവങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണീ യാത്രയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സഊദിയുടെയും ഖത്തറിന്റെയും ചെറിയ പതാകകള്‍ വഹിച്ചാണ് സലാമിയുടെ യാത്ര. രാത്രിയില്‍ ഉറങ്ങാന്‍ ചെറിയ ടെന്റും അല്‍ സലാമി തന്റെ ബാഗില്‍ കരുതിയിട്ടുണ്ട്. യാത്രയുടെ രംഗങ്ങള്‍ ദിവസവും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഏകദേശം 60 ദിവസത്തിനുള്ളില്‍ ദോഹയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍സലാമി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago