സി.പി.എമ്മിന്റെ ക്വട്ടേഷന്‍ രാഷ്ട്രീയത്തിനെതിരേ സിപിഐ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കണ്ണൂരിലെ ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള സി.പി.എമ്മിന്റെ ബന്ധത്തെ ശക്തമായി വിമര്‍ശിച്ച് സി.പി.ഐ. ഏതു വഴിയിലൂടെയും പണമുണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സമൂഹമാധ്യമങ്ങളില്‍ ആരാധകവൃന്ദത്തെ ഉണ്ടാക്കാനും സ്വന്തം പാര്‍ട്ടിയായ സി.പി.എമ്മിനെ അതിസമര്‍ത്ഥമായി ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപയോഗിക്കുന്നതായി സി.പി.ഐയുടെ മുഖപത്രമായ ജനയുഗത്തില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ: പി. സന്തോഷ്‌കുമാര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ചെ ഗുവേരയുടെ ചിത്രം കൈയിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫിയെടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയുമല്ല കമ്മ്യൂണിസ്റ്റാകേണ്ടതെന്ന മിനിമം ബോധം പ്രവര്‍ത്തകരിലെത്തിക്കാന്‍ നിര്‍ഭാഗ്യവശാല്‍ പാര്‍ട്ടി നേതൃത്വത്തിനു കഴിഞ്ഞില്ല.
മാഫിയ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയുന്ന നേതാക്കളെ ഇക്കൂട്ടര്‍ വെല്ലുവിളിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഇവരുടെ അഭിപ്രായങ്ങള്‍ക്കു ലഭിക്കുന്ന പരിഗണനയും പിന്തുണയും അമ്പരപ്പിക്കുന്നതാണ്. ഈയൊരു മാറ്റം ഏതൊരു ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ഭാവിക്ക് അപകടമുണ്ടാക്കുന്ന ലക്ഷണങ്ങളാണെന്നു സ്വയം വിമര്‍ശനപരമായി ഉള്‍ക്കൊള്ളണം. രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളില്‍ ചിലര്‍ നിയോലിബറല്‍ കാലത്തെ ഇടതു സംഘടനാ പ്രവര്‍ത്തകരാണ്. കണ്ണൂരില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്ന കനല്‍വഴികളുടെ ചരിത്രമല്ല അവരെ ഉത്തേജിപ്പിക്കുന്നതെന്നും ഏതു വിധേനയും പണമുണ്ടാക്കുകയെന്നതാണു ലക്ഷ്യമെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
സി.പി.ഐയുടെ വിമര്‍ശനത്തോട് തല്‍കാലം പ്രതികരിക്കാനില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."