HOME
DETAILS
MAL
ത്രിപുരയില്‍ ആശങ്കയായി ഡെല്‍റ്റ പ്ലസ്; 90 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
backup
July 10 2021 | 05:07 AM
ന്യൂഡല്‍ഹി: ത്രിപുരയില്‍ ഡെല്‍റ്റ പ്ലസ് വൈറസ് ആശങ്ക വര്‍ധിക്കുന്നു. പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ച 151 സാംപിളുകളില്‍ 90 എണ്ണത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. പശ്ചിമ ബംഗാളില്‍ ജീനോം സീക്വന്‍സിങിനായി 151 സാംപിളുകള്‍ അയച്ചിരുന്നുവെന്ന് ത്രിപുരയിലെ കൊവിഡ് 19 നോഡല്‍ ഓഫിസര്‍ ഡോ. ദീപ് ദബര്‍മ്മ പറഞ്ഞു. ചില സാംപിളുകളില്‍ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളും സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 174 ജില്ലകളില്‍ കൊറോണ വൈറസിന്റെ ആശങ്കയുണര്‍ത്തുന്ന വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."