HOME
DETAILS

കര്‍ണാടക പാഠ്യപദ്ധതിയില്‍ ഭഗവത് ഗീത ഈ അധ്യയന വര്‍ഷം മുതല്‍ ഉള്‍പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

  
backup
September 20 2022 | 05:09 AM

national-bhagavad-gita-to-be-included-in-karnataka-schools-soon-2022

ബംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളുടെ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീത ഉടന്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. നിയമസഭാ സമ്മേളനത്തിനിടെ സഭാംഗം എം.കെ പ്രാണേഷിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രമല്ല കോളജുകളിലും ഭഗവദ്ഗീത ഉള്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം മുതല്‍ ഭഗവദ്ഗീത ധാര്‍മിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുമെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉടന്‍ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം മന്ത്രി നടത്തിയ ഖുര്‍ആനും ബൈബിളും പോലെ ഭഗവത് ഗീത ഒരു മതഗ്രന്ഥമല്ലെന്നും അത് 'ജീവിതമൂല്യങ്ങള്‍' പഠിപ്പിക്കുന്നുന്നതാണെന്നുമുള്ള പ്രസ്താവന ഏറെ വിവാദമായിരുന്നു.

നാഗേഷിന്റെ പ്രസ്താവനകളെ അപലപിച്ചുകൊണ്ട് കര്‍ണാടക ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (എഐഡിഎസ്ഒ) രംഗത്ത് വന്നു. ധാര്‍മിക വിദ്യാഭ്യാസത്തിന്റെ പേരും പറഞ്ഞ് മതപരമായ കാര്യങ്ങളാണ് സര്‍ക്കാര്‍ പഠിപ്പിക്കാന്‍ നോക്കുന്നതെന്ന് എഐഡിഎസ്ഒ സെക്രട്ടറി അജയ് കാമത്ത് ചൂണ്ടിക്കാട്ടി.

പുരാതന വിദ്യാഭ്യാസ സമ്പ്രദായം ദരിദ്രരും ദളിതരും അടിച്ചമര്‍ത്തപ്പെട്ടവരും സ്ത്രീകളും ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ആളുകളെയും നൂറ്റാണ്ടുകളായി പഠനത്തില്‍ നിന്നും വിദ്യാഭ്യാസത്തില്‍ നിന്നും അകറ്റി നിര്‍ത്തി.

അശാസ്ത്രീയവും പഴക്കമേറിയതും അന്ധവുമായ ആശയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള തന്ത്രമാണ് ഗീത ഉള്‍പ്പെടെയുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഭഗവത്ഗീത സിലബസില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ നിലപാടാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും നേരത്തെ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago