കല്ലും മണ്ണും കിട്ടാനില്ല; തിരുവനന്തപുരം-കാസര്‍ഗോഡ് ദേശീയ പാത വികസനത്തിന് തിരിച്ചടി
കല്ലും മണ്ണും കിട്ടാനില്ല; തിരുവനന്തപുരം-കാസര്‍ഗോഡ് ദേശീയ പാത വികസനത്തിന് തിരിച്ചടി
കാസര്‍ഗോഡ്: നിര്‍ദ്ദിഷ്ട കാസര്‍ഗോഡ്-തിരുവന്തപുരം ദേശീയ പാത വികസനം വൈകുമെന്ന് റിപ്പോര്‍ട്ട്. കല്ലും മണ്ണും കിട്ടാനില്ലാത്തതാണ് എന്‍.എച്ച് 66 ന്റെ നിര്‍മാണ പ്രവൃത്തികള്‍ മന്ദഗതിയിലാവാന്‍ കാരണം. 2026ന് മുമ്പ് പാതയുടെ പണി പൂര്‍ത്തിയാക്കി പൂര്‍ണമായും തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇരുപതോളം റീച്ചുകളുടെ നിര്‍മാണ പ്രവര്‍ത്തികളാണ് വൈകുന്നത്. ഇതുവരെ അഞ്ച് റീച്ചുകള്‍ മാത്രമാണ് തുറക്കാനായത്.
വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് തെക്കന്‍ ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്. തടസ്സങ്ങള്‍ കാരണം തമിഴ്‌നാട്ടില്‍ നിന്ന് നിര്‍മാണ വസ്തുക്കള്‍ കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
സര്‍ക്കാര്‍ ഭൂമിയിലുള്ള ക്വാറികളില്‍ നിന്ന് കല്ലും മണ്ണും ഖനനം നടത്താനുള്ള അവകാശം വേണമെന്ന് അറിയിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദേശീയ പാത അധികൃതരുടെ വാദം. ഫയല്‍ ഇപ്പോള്‍ റവന്യൂവകുപ്പിന്റെ പരിശോധനയിലാണ്. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ റവന്യൂവകുപ്പിന്റെ ചില ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാമെന്ന് സര്‍ക്കാര്‍ ദേശീയ പാത അതോറിറ്റിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."