ഭര്‍ത്താവിന് ഫോണ്‍ സന്ദേശമയച്ചതിന് പിന്നാലെ നവവധു തൂങ്ങി മരിച്ചു
ഭര്‍ത്താവിന് ഫോണ്‍ സന്ദേശമയച്ചതിന് പിന്നാലെ നവവധു തൂങ്ങി മരിച്ചു
കൊല്ലം: കൊല്ലത്ത് നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പുത്തൂരിലാണ് കുന്നിക്കോട് സ്വദേശി സുനി (21)യെ വീട്ടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ ഫോണിലേക്ക് ആത്മഹത്യാ സന്ദേശം അയച്ചതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്. ഉത്രാട ദിവസം വൈകീട്ടായിരുന്നു സംഭവം,
സുനിയുടെ ഭര്‍ത്താവ് ബിജുവിന്റെ ഫോണിലേക്കാണ് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച് സുനി സന്ദേശം അയക്കുകയായിരുന്നു. ബിജു വീട്ടിലെത്തി വിളിച്ചെങ്കിലും കതക് തുറന്നില്ല. തുടര്‍ന്ന് ഓടിളക്കി വീടിനുള്ളില്‍ കയറിയാണ് മൃതദേഹം കണ്ടെത്തിയത്. കുന്നിക്കോട് സ്വദേശി സുനിയും മാവടി സ്വദേശിയായ ബിജുവും ഒമ്പത് മാസം മുമ്പാണ് പ്രണയിച്ച് വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിര്‍പ്പ് മൂലം രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. മൂന്ന് മാസം മുമ്പ് മാത്രമാണ് ഇരുവരും ബിജുവിന്റെ വീട്ടിലേക്ക് താമസം മാറിയത്. പുത്തൂര്‍ പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."