ട്രിപ്പ് പോകുമ്പോള്‍ ഇനി ആശങ്ക വേണ്ട; സുരക്ഷിത യാത്രക്കായി കേരള പൊലിസിന്റെ 'ട്രാക്ക് മൈ ട്രിപ്പില്‍' രജിസ്റ്റര്‍ ചെയ്യാം
ട്രിപ്പ് പോകുമ്പോള്‍ ഇനി ആശങ്ക വേണ്ട; സുരക്ഷിത യാത്രക്കായി കേരള പൊലിസിന്റെ 'ട്രാക്ക് മൈ ട്രിപ്പില്‍' രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം: ഓണക്കാലമായതോടെ വീട് പൂട്ടി ട്രിപ്പ് പോകാനൊരുങ്ങുന്നവരാണ് നമ്മളില്‍ പലരും. സ്കൂളുകള്‍ക്കും അവധിയായത് കൊണ്ടുതന്നെ കുടുംബ സമേതം നീണ്ട യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലിസ്. യാത്ര സുരക്ഷിതമാക്കാനും യാത്രക്കിടയില്‍ പൊലിസ് സേവനം ലഭ്യമാവുന്നതിനുമായി കേരള പൊലിസിന്റെ പോല്‍ ആപ്പില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ട്രാക്ക് മൈ ട്രിപ്പ് എന്ന സംവിധാനത്തിലൂടെയാണ് പുതിയ സേവനവുമായി കേരള പൊലിസ് രംഗത്തെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലാണ് പുതിയ സേവനത്തിന്റെ വിശദാംശങ്ങള്‍ കേരള പൊലിസ് പങ്കുവെച്ചത്.
അടിയന്തര സാഹചര്യങ്ങളിലോ അപരിചിത സ്ഥലങ്ങളിലോ സഹായം ആവശ്യമാകുന്ന ഘട്ടങ്ങളില്‍ പൊലിസ് സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഈ വളരെയധികം പ്രയോജനപ്പെടുന്ന സേവനമാണിത്.
സേവനം ലഭ്യമാകുന്നതിനായി ആദ്യം പോല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് യാത്ര ചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിന്റെയും ഫോട്ടോ ട്രാക്ക് മൈ ട്രിപ്പ് ഓപ്ഷനില്‍ അപ് ലോഡ് ചെയ്ത് യാത്ര സുരക്ഷിതമാക്കാനുള്ള സേവനമാണ് കേരള പൊലിസ് നല്‍കുന്നത്. തുടര്‍ന്ന് യാത്ര വിവരം അറിയിക്കാന്‍ ഉദ്ദേശിക്കുന്ന സുഹൃത്തിന്റെയോ ബന്ധുവിന്റെയോ ഫോണ്‍ നമ്പര്‍ ആഡ് ചെയ്ത് സേവ് ചെയ്യണം. മൂന്ന് നമ്പര്‍ വരെ ഇത്തരത്തില്‍ സേവ് ചെയ്യാന്‍ സാധിക്കും.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
Track My Trip: യാത്ര സുരക്ഷിതമാക്കാം. പോല്‍ - ആപ്പിന്റെ സഹായത്തോടെ
നിങ്ങളുടെ യാത്ര സുരക്ഷിതമാക്കാനും യാത്രാവേളയില്‍ പോലീസ് സഹായം ലഭ്യമാക്കാനുമുള്ള സേവനമാണിത്.
പോല്‍ - ആപ്പിള്‍ രെജിസ്റ്റര്‍ ചെയ്തശേഷം, യാത്രചെയ്യുന്ന വാഹനത്തിന്റെയും ഡ്രൈവറിന്റെയും ഫോട്ടോ Track My Trip ഓപ്ഷനില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് യാത്രാവിവരം അറിയിക്കാന്‍ ഉദ്ദേശിക്കുന്ന സുഹൃത്തിന്റെയോ ബന്ധുവിന്റെയോ (മൂന്നു നമ്പറുകള്‍ വരെ നല്‍കാം) ഫോണ്‍ നമ്പര്‍ ആഡ് ചെയ്ത് സേവ് ചെയ്യുക. ആ നമ്പറുകളിലേയ്ക്ക് നിങ്ങളുടെ യാത്രയുടെ ട്രാക്കിംഗ് ലിങ്ക് അഥവാ ജിയോ ലൊക്കേഷനുകളുള്ള റൂട്ട് ക്യാപ്ചര്‍ ചെയ്ത് എസ്എംഎസ് അയയ്ക്കും.
എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ യാത്രയുടെ ലൊക്കേഷന്‍ അവര്‍ക്ക് ട്രാക്ക് ചെയ്യാവുന്നതാണ്. (അവരുടെ മൊബൈലില്‍ പോല്‍ - ആപ്പ് നിര്‍ബന്ധമല്ല) അടിയന്തര സാഹചര്യങ്ങളിലോ അപരിചിത സ്ഥലങ്ങളിലോ സഹായം ആവശ്യമായി വന്നാല്‍ SOS ഓപ്ഷന് അമര്‍ത്തുന്നതോടെ പോലീസ് കണ്ട്രോള് റൂമില്‍ ലൊക്കേഷന്‍ സഹിതം സന്ദേശം എത്തുകയും പോലീസ് സഹായം ഉടനെ തന്നെ ലഭ്യമാക്കുകയും ചെയ്യും.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഈ സൗജന്യസേവനം വളരെ സഹായകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."