HOME
DETAILS
MAL
ഇന്ധന വില വര്‍ധനവിനെതിരേ യു.ഡി.എഫ് കുടുംബ സത്യഗ്രഹ പ്രതിഷേധം നടത്തി
backup
July 11 2021 | 04:07 AM
തിരുവനന്തപുരം: പാചക വാതക-ഇന്ധന വില വര്‍ധനവിനെതിരേ യു.ഡി.എഫ് കുടുംബ സത്യഗ്രഹ പ്രതിഷേധം സംഘടിപ്പിച്ചു. 20,000 വാര്‍ഡുകളിലായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ പ്രതിഷേധ സമരം നടന്നത്. രാവിലെ 10 മുതല്‍ 11 വരെ സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ അവരവരുടെ വീടുകളില്‍ കുടുംബസമേതം അണിനിരന്ന് പ്രതിഷേധിച്ചു.
യു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശന് എറണാകുളം പറവൂരിലെ വസതിയിലും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കണ്ണൂരിലെ വസതിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വസതിയിലും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം ജഗതിയിലെ വസതിയിലും കുടുംബ സത്യഗ്രഹത്തില്‍ പങ്കെടുത്തു. പി.കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും മലപ്പുറത്തെ വസതികളിലും പി.ജെ ജോസഫ് തൊടുപുഴയിലെ വസതിയിലും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന് ജഗതിയിലെ വസതിയിലും കെ.പി.സി.സി മുന്‍ പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന് പേരൂര്‍ക്കടയിലെ വസതിയിലും അണിനിരന്നു. പാചക വാതക-ഇന്ധന വില വര്‍ധിപ്പിച്ച് നടത്തുന്ന നികുതി കൊള്ളയ്ക്കെതിരേ യു.ഡി.എഫ് കുടുംബ സത്യഗ്രഹം എന്നെഴുതിയ പ്ലക്കാര്‍ഡുമേന്തിയാണ് നേതാക്കള്‍ പ്രതിഷേധിച്ചത്.
ഇന്ധന നികുതിക്കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഉണ്ടാകുമെന്ന് കണ്‍വീനര്‍ എം.എം ഹസന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."