മുസ്ലിം വിഭാഗങ്ങള്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആകാം; സംവരണ ക്വാട്ടയിലേക്ക് അപേക്ഷക്ഷണിച്ചു
കേരള സര്‍ക്കാരിന് കീഴില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയില്‍ മുസ്ലിം വിഭാഗങ്ങളുടേത് ഉള്‍പ്പെടെയുള്ള സംവരണ ക്വാട്ടയിലേക്ക് അപേക്ഷക്ഷണിച്ചു. മുസ്ലിം വിഭാഗത്തിന് വയനാട്ടില്‍ മാത്രം മൂന്നും കണ്ണൂരില്‍ ഒരു ഒഴിവും ഉണ്ട്.
എസ്.ടി, എസ്.സി, വിശ്വകര്‍മ, ധീവര, ഹിന്ദു നാടാര്‍,
എസ്.സി.സി.സി, എല്‍.സി/ എ.ഐ എന്നീ വിഭാഗങ്ങള്‍ക്കും വിവിധ ജില്ലകളില്‍ ഒഴിവുണ്ട്.
കേരള വനം വകുപ്പിന് കീഴിലുള്ള ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
തുടക്ക ശമ്പളം: 27900
മിനിമം യോഗ്യത: പ്ലസ്ടു
(യൂണിഫോം ജോബ് ആയ ഫോറസ്റ്റ് ഓഫിസര്‍ തസ്തിക ആയതിനാല്‍ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മതിയായ ശാരീരിക ക്ഷമത ആവശ്യമാണ്).
പ്രായപരിധി: 19നും 33നും ഇടയില്‍.
എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 35 വയസ്സ് വരെ ഇളവ്.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: സെപ്റ്റംബര്‍ 20
പി.എസ്.സിയുടെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. എങ്ങിനെ അപേക്ഷിക്കാം എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ വീഡിയോ സഹിതം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."