HOME
DETAILS
MAL
മൂന്നു പേര്‍ക്കുകൂടി സിക വൈറസ്, ഒന്നരവയസുള്ള കുഞ്ഞിനും രോഗം, ഇതുവരേ രോഗം ബാധിച്ചവര്‍ 18 ആയി
backup
July 11 2021 | 11:07 AM
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുപേര്‍ക്കുകൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. 26 പേരുടെ ഫലം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുവയസുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. നന്തന്‍കോട് നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ആലപ്പുഴ എന്‍.ഐ.വിയില്‍ നടത്തിയ പരിശോധനയില്‍ നേരത്തെ 40 വയസുകാരന് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിതരുടെ എണ്ണം 18 ആയി.
ആദ്യഘട്ടമായി അയച്ച 17 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ അയച്ച 27 സാമ്പിളുകളില്‍ നിന്നാണ് ഇപ്പോള്‍ മൂന്നു പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."