പി.എഫ്.ഐ ഹര്‍ത്താല്‍: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം, കോടതിയലക്ഷ്യത്തിനും കേസെടുക്കും
കൊച്ചി: പോപുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താല്‍ ഇടപെട്ട് ഹൈക്കോടതി. ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനും നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുന്‍കൂട്ടി അറിയാതെയുള്ള ഹര്‍ത്താല്‍ നിയമവിരുദ്ധമെന്നും കോടതി പറഞ്ഞു. ഹര്‍ത്താലിനിടെ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം വ്യാപക അക്രമങ്ങളാണ് നടക്കുന്നത്. നിരവധി കെ.എസ്.ആര്‍.ടി.സി ബസുകളടക്കമുള്ള വാഹനങ്ങളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. രണ്ടു ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലിസ് സംരക്ഷണയിലാണ് പലയിടത്തും ബസ് സര്‍വീസുകള്‍ നടത്തുന്നത്. അമ്പലപ്പുഴയില്‍ കല്ലേറില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
രാജ്യവ്യാപകമായി എന്‍.ഐ.എ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. കേരളം ഉള്‍പ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എന്‍.ഐ.എ, ഇ.ഡി റെയ്ഡ് നടത്തിയത്. പോപുലര്‍ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."