HOME
DETAILS

പുതുപ്പള്ളി കേരള രാഷ്ട്രീയത്തെ നിർവചിക്കേണ്ടതില്ലേ?

  
backup
September 01 2023 | 18:09 PM

shouldnt-puthupally-define-kerala-politics

ഡോ.ബിന്ദു ബബിത

ആർദ്രമായ ഓർമയും പ്രകമ്പനം കൊള്ളിക്കുന്ന പ്രചോദനവുമായി ഉമ്മൻചാണ്ടി നിലകൊള്ളുമ്പോൾ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സ്വാഭാവികമായും യു.ഡി.എഫിനെ തുണയ്ക്കാനാണ് സാധ്യത. ഇൗ അനുകൂല്യത്തിനപ്പുറം മറ്റൊരു രാഷ്ട്രീയസാധ്യതയെ ഉപയോഗപ്പെടുത്താൻ അവർ പരിശ്രമിക്കുന്നതായി ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. എന്നാൽ, ആറു പതിറ്റാണ്ടിലധികം നീണ്ട വേറിട്ട പ്രവർത്തനശൈലിയിലൂടെ ഒരു രാഷ്ട്രീയപ്രസ്ഥാനമായി സ്വയം പരിവർത്തനപ്പെട്ട ഉമ്മൻചാണ്ടിയുടെ സ്മരണയിൽ മാത്രമാണോ അവിടെ മത്സരം നടക്കേണ്ടത്? കേവലമൊരു സഹതാപതരംഗത്തിൻ്റെ ആനുകൂല്യത്തിൽ, ഭരണമുന്നണിയെ പരാജയപ്പെടുത്തി പ്രതിപക്ഷ സ്ഥാനാർഥി ഈ നിർണായക മത്സരത്തിൽ വിജയിക്കുന്നത് രാഷ്ട്രീയ കേരളത്തിന് അനുചിതമായിരിക്കില്ലേ?


പി.ടി തോമസിൻ്റെ വിയോഗത്തിൽ നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് അനുകൂല തരംഗം ധാരാളമുണ്ടായിരുന്നു. പക്ഷേ അതിനുമുമ്പുതന്നെ സംഘർഷഭരിതമായിരുന്ന കെ-റെയിൽ തർക്കത്തിൻ്റെ നിലപാടുതറയായി ആ പോരാട്ടം മാറിവന്നു. നിയമസഭയിൽ പിണറായിയേയും ഭരണപക്ഷത്തേയും തലയുയർത്തി, നേർക്കുനേർ നിന്ന് നിരന്തരം നേരിട്ട പി.ടി തോമസിന്റെ മണ്ഡലത്തിൽ, മന്ത്രിസഭ ഒന്നാകെ വന്ന് പ്രചാരണം നടത്തിയെങ്കിലും കേരള ചരിത്രത്തിലെ നിർണായക തിരുമാനത്തിന്, സമാനതകളില്ലാത്ത രാഷ്ട്രീയനീക്കത്തിനാണ് തങ്ങളുടെ വോട്ടുകൾ ഉപകരിക്കുക എന്ന് തിരിച്ചറിവ് ആ മണ്ഡലത്തിലെ വോട്ടർമാർക്ക് ഉണ്ടായിരുന്നു. ഭരണമുന്നണിയെന്നോ

ഇടതുമുന്നണിയെന്നോ പറയാനാവുന്ന പിണറായി സംഘത്തിൻ്റെ സ്വപ്നപദ്ധതിയായ കെ-റെയിൽ നീക്കുപോക്കുകളില്ലാതെ പിൻവലിക്കാനുള്ള സാഹചര്യമൊരുക്കിയത് എൽ.ഡി.എഫിന്റെ തൃക്കാക്കരയിലെ രാഷ്ട്രീയ പരാജയമായിരുന്നു. കെ-റെയിൽ കാരണം ഭൂമി നഷ്ടപ്പെടുന്നവരുടെ കനത്ത സാനിധ്യം വോട്ടർമാരായി ആ മണ്ഡലത്തിൽ ഉള്ളതുകൊണ്ടല്ല, വർത്തമാന കേരളത്തിലെ ഇടതുഅപഭ്രംശങ്ങൾ കൊണ്ടുണ്ടാകുന്ന ജനദ്രോഹങ്ങൾക്ക് കനത്ത താക്കീത് നൽകാൻ തങ്ങൾക്ക് കിട്ടിയ ജനാധിപത്യ അവസരം മാതൃകാപരമായി വിനിയോഗിക്കുവാൻ അവിടുത്തെ സമ്മതിദായകർ തയാറായി എന്നുള്ളതു കൊണ്ടാണത്.

എന്നാൽ അതിനുവേണ്ട രാഷ്ട്രീയാന്തരീക്ഷം സജ്ജമാക്കിയത് പ്രതിപക്ഷകക്ഷികളായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ, സമാന രാഷ്ട്രീയാന്തരീക്ഷം പുതുപ്പള്ളിയിൽ ഒരുക്കിയെടുക്കുന്നത് വരുംനാളുകളിൽ ഇടതു നൃശംസതയെ വെല്ലുവിളിക്കാനും തട്ടിനിരത്താനും യു.ഡി.എഫിനെ കൂടുതൽ സഹായിക്കുക തന്നെ ചെയ്യും.
അങ്ങേയറ്റം താറുമാറായ സാഹചര്യത്തിലൂടെയാണ് കേരളഭരണം മുന്നോട്ട് പോകുന്നത് എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല.

മുഖ്യമന്ത്രിയുടെ ഏകാധിപത്യം മേൽത്തട്ടിൽ നടക്കുമ്പോൾ പാർട്ടിയുടെ സെൽ ഭരണമാണ് ഭരണത്തിന്റെ താഴെ തട്ടുകളിൽ നടക്കുന്നത്. പാർട്ടിക്കാരുടെ തിട്ടൂരമില്ലാതെ ഒരു ആനുകൂല്യവും സർക്കാർ ഓഫിസുകളിൽനിന്ന് നേടിയെടുക്കാനാകില്ലെന്ന സ്ഥിതി വർഷങ്ങളായി നിലവിലുണ്ട്. കോടതിയും സർവകലാശാലയും ലോകായുക്തയും എന്ന് വേണ്ട അവാർഡ് കമ്മിറ്റികളും പ്രളയഫണ്ട് വിതരണവും ഉൾപ്പെടെ എല്ലാറ്റിനെയും അകമേ നിരീക്ഷിക്കുന്ന, നിയന്ത്രിക്കുന്ന, നിശ്ചയിക്കുന്ന ‘പാൻ ഓപ്റ്റിക്കോൺ’ സംവിധാനമാണ്

ഭരണപാർട്ടിയിന്ന് കേരളത്തിൽ നടപ്പാക്കുന്നത്. സ്വജനപക്ഷപാതവും അഴിമതിയും തഴച്ചുവളരാനും അങ്ങേയറ്റത്തെ ഏകാധിപത്യം യാഥാർഥ്യമാക്കാനും മാത്രമേ ഇതുപകരിക്കുകയുള്ളൂ. നാലു ലക്ഷം കോടിക്കടുത്തെത്തിയ പൊതുകടവും, ഉയർന്നുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും വറ്റിക്കൊണ്ടിരിക്കുന്ന സ്വകാര്യനിക്ഷേപവും പൂട്ടിക്കൊണ്ടിരിക്കുന്ന വ്യവസായങ്ങളും താറുമാറായ കൃഷിയും എല്ലാറ്റിനും പുറമെ മേൽപറഞ്ഞ ഭരണരംഗത്തെ വഴിവിട്ട രീതിയും ചേർന്ന് ഉടനെയൊന്നും തിരിച്ചുകേറാനാവാത്ത ദുരിതക്കയത്തിലേക്കാണ് കേരളത്തെ കൊണ്ടിട്ടിരിക്കുന്നത്.അതിന്റെ ദുർഗന്ധമുള്ളവാക്കുന്ന വസ്തുതകൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.


കരിമണൽ കർത്തയും നോക്കുകൂലിയും മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഇത്തവണ ആരോപണമുന്നയിച്ചിരിക്കുന്നത് മാധ്യമങ്ങളോ പ്രതിപക്ഷമോ അല്ല; അർധ നീതിന്യായ സ്ഥാപനമാണ്. അവരുടെ വിധിന്യായത്തിലെ പരാമർശങ്ങൾ സൈബർ സൈന്യത്തെ കൊണ്ടോ രാഷ്ട്രീയ ധാർഷ്ട്യംകൊണ്ടോ തേച്ചുമായ്ക്കാൻ കഴിയുന്നതല്ല. ആ രേഖകൾ കുഴൽനാടന്റെ ഇടപെടലില്ലെങ്കിലും ഉയർന്നുവന്നുകൊണ്ടേയിരിക്കും. പക്ഷേ, ഭരണപക്ഷത്തെ മുൾമുനയിൽ നിർത്താവുന്ന ആ രേഖകൾ ഉണ്ടായിട്ടും പ്രതിപക്ഷം ഒന്നാകെ അതേറ്റെടുക്കാത്തത് മാസപ്പടി പട്ടികയിൽ പ്രതിപക്ഷ നേതാക്കളും ഉൾപ്പെട്ടതു കൊണ്ടാണെന്ന് ഇന്നൊരു രഹസ്യമല്ല.

എന്നാൽ, രാഷ്ട്രീയപ്രവർത്തനത്തിന് സാധാരണയുള്ള രസീത് കൊടുത്ത് ഫണ്ട് വാങ്ങുന്നതിനപ്പുറം അതിലൊരു രഹസ്യവുമില്ലെന്ന് പ്രതിപക്ഷം പറയുന്നതിനപ്പുറമാണ് കാര്യങ്ങൾ എന്നൂഹിക്കാവുന്നതാണ്. അല്ലെങ്കിൽ, ഇത്രയും വീര്യമുള്ള ഒരായുധം തെരഞ്ഞെടുപ്പ് വേളയിൽ ഉപയോഗിക്കാതിരിക്കാൻ മാത്രം ഇച്ഛാശക്തി ഇല്ലാത്തവരാണോ പ്രതിപക്ഷത്തിരിക്കുന്നത്.
ഇനി പ്രതിപക്ഷം അത് ചെയ്യുന്നില്ലെങ്കിൽ കൂടി രാഷ്ട്രീയകേരളത്തിന് ഒരു അഴകൊഴമ്പൻ നിലപാട് ഇവിടെ എടുക്കാനാകുമോ?

ഉമ്മൻചാണ്ടിയെ അങ്ങനെയാണോ ആദരിക്കേണ്ടത്? അവസാനത്തെയാളുടെ ആവലാതിയും കേട്ട ശേഷം മാത്രം ഉറങ്ങാൻ പോയ ആ പുതുപ്പള്ളിക്കാരനോട് വൈകാരിക സ്മരണ മാത്രം മതിയോ? അതോ കേരളത്തെ കുത്തുപാളയെടുപ്പിക്കുന്ന ഭരണനേതൃത്വത്തെ ചർച്ചയാക്കിയുള്ള രാഷ്ട്രീയാദരവാണോ അദ്ദേഹത്തിന് സമർപ്പിക്കേണ്ടത്? അങ്ങനെയാണെങ്കിൽ, എക്‌സാലോജിക്കും അതിന്റെ ഉടമയും കരിമണൽ കർത്തയും തെരഞ്ഞെടുപ്പ് ചർച്ചയാകണം.

കൊവിഡും മഹാപ്രളയവുമാണോ അതോ കെടുകാര്യസ്ഥതയും ഭരണകൂട ധൂർത്തുമാണോ നിലവിലെ സാമ്പത്തിക ദുരന്തത്തിനിടയാക്കിയ കാരണങ്ങളെന്ന് വിലയിരുത്തപ്പെടണം. കാർഷികരംഗത്തെ തകർച്ചയും വ്യവസായികമേഖലയിലെ മുരടിപ്പും ചർച്ചയാകണം. അങ്ങനെ നിരവധി കാര്യങ്ങൾ രാഷ്ട്രീയമായി ഉള്ളപ്പോഴും കേവലം പിതാവിന്റെ വ്യക്തിപ്രഭാവം കൊണ്ടുമാത്രം ചാണ്ടി ഉമ്മൻ ജയിച്ചാൽ മതിയോ?

Content Highlights:Today's Article Sep 2



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാത്തിരുന്നോളൂ, അടുത്തത് പശ്ചിമ ബം​ഗാൾ; മമത ബാനർജിക്ക് താക്കീതുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

National
  •  21 days ago
No Image

വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച ഇന്ന്; അഞ്ചുകോടിയിലധികം പേർ പരിപാടിയിൽ പങ്കെടുക്കും

National
  •  21 days ago
No Image

മണിപ്പൂരിൽ പുതിയ സർക്കാരിനുള്ള നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചു

National
  •  21 days ago
No Image

കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്നതിനിടെ മെഷീനുള്ളിൽ യുവതിയുടെ കൈ കുടുങ്ങി; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കൈ പുറത്തെടുത്തു

Kerala
  •  21 days ago
No Image

ഉറ്റവർ മരിച്ചാൽ അഞ്ച് ദിവസം ശമ്പളത്തോടുകൂടിയ അവധി

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-09-02-2025

PSC/UPSC
  •  21 days ago
No Image

അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും ലംഘനം; നെതന്യാഹുവിന്റെ പ്രസ്‌താവനയെ അപലപിച്ച് ബഹ്റൈനും യുഎഇയും

uae
  •  21 days ago
No Image

കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  21 days ago
No Image

അദ്ദേഹത്തിനെതിരെ കളിക്കുന്നത് എതിരാളികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്: ജോഡി ആൽബ

Football
  •  21 days ago
No Image

അഷ്റഫ് താമരശ്ശേരി മരണപ്പെട്ടു എന്ന സോഷ്യൽ മീഡിയ പ്രചരണം വ്യാജം

latest
  •  21 days ago