യു.എ.ഇ 'ജോബ് സീക്കര്‍ വിസ'; ഓണ്‍ലൈനായി കാലാവധി നീട്ടാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
യു.എ.ഇ 'ജോബ് സീക്കര്‍ വിസ'; ഓണ്‍ലൈനായി കാലാവധി നീട്ടാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
മെച്ചപ്പെട്ട തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നവര്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി യു.എ.ഇ. തൊഴിലന്വേഷക വിസയില്‍ രാജ്യത്തെത്തി ജോലി കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്കായുള്ള ജോബ് സീക്കര്‍ വിസയുടെ കാലാവധി നീട്ടാന്‍ ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.
ജോബ് സീക്കര്‍ വിസ
സ്‌പോണ്‍സര്‍മാര്‍ ഇല്ലാതെ യുഎഇയില്‍ താമസിച്ച് തൊഴിലന്വേഷിക്കുവാന്‍ അനുവദിക്കുന്ന വിസയാണ് തൊഴിലന്വേഷക വിസ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എഡി) ആണ് വിസ അനുവദിക്കുന്നത്. വിസ കാലാവധി നീട്ടാനും ജിഡിആര്‍എഫ്എഡി വഴി ഓണ്‍ലൈനായി അപേക്ഷിക്കാനാവും. ഇതിലൂടെ നിങ്ങള്‍ വിസ എടുത്തിരിക്കുന്ന കാലാവധിയുടെ അത്രയും നാള്‍കൂടി വിസ നീട്ടാനാണ് അവസരമുള്ളത്. അതായത് 60 ദിവസത്തെ വിസയാണ് എടുത്തതെങ്കില്‍ 60 ദിവസത്തേക്ക് കൂടി രാജ്യത്തേക്ക് താമസിക്കാം. പാസ്‌പോര്‍ട്ട്, മുന്‍പത്തെ വിസിറ്റ് വിസയുടെ കോപ്പി എന്നിവ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ചെലവ്
വിസ വിപുലീകരണ ഫീസ്: 600 ദിര്‍ഹമാണ്. ഇതിന്റെ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) അടയ്ക്കണം. നിങ്ങള്‍ രാജ്യത്തിനകത്താണെങ്കില്‍ ഫീസ് കൂടും. രാജ്യത്തിനുള്ളില്‍ ഫീസായി 500 ദിര്‍ഹംവും ഇന്നൊവേഷന്‍ ഫീസിനത്തില്‍ 10 ദിര്‍ഹവുമാണ് നല്‍കേണ്ടത്. കൂട്ടത്തില്‍ നോളജ് ഫീസായി 10 ദിര്‍ഹം കൂടി അധികം അടക്കണം.
അപേക്ഷിക്കേണ്ട വിധം
- smart.gdrfad.gov.ae-വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- 'വ്യക്തികള്‍' എന്നതില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് 'ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുക' എന്നതില്‍ ക്ലിക്ക് ചെയ്യുക. വിസിറ്റര്‍ ആണെങ്കില്‍ ഒരു അക്കൗണ്ട് തുറക്കണം. ഇതിനായിഇമെയില്‍ വിലാസം രജിസ്റ്റര്‍ ചെയ്യാം. മുഴുവന്‍ പേരും ജനനത്തീയതിയും നല്‍കണം. പുതിയ പാസ്വേഡും ക്രിയേറ്റ് ചെയ്യാം
- അടുത്തതായി, അക്കൗണ്ട് സ്ഥിരീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസത്തിലേക്ക് അയച്ച ഒറ്റത്തവണ പാസ്വേഡ് (OTP) നല്‍കുക.
- ഇനി തുറന്നുവരുന്ന ഡാഷ്ബോര്‍ഡില്‍ 'ന്യൂ ആപ്ലിക്കേഷന്‍' എന്നതില്‍ ക്ലിക്ക് ചെയ്യാം
- അടുത്തതായി, 'Extending Visit Visa to Explore Job Opportunities' എന്ന സേവനം സെര്‍ച്ച് ചെയ്ത് അതില്ഡ ക്ലിക്ക് ചെയ്യുക
- വിസ കാലാവധി നീട്ടുന്നതിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക.
- അടുത്തതായി, ആവശ്യമായ രേഖകള്‍ അറ്റാച്ചുചെയ്യുക.
- നിങ്ങളുടെ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിസ കാലാവധി നീട്ടുന്നതിന് ആവശ്യമായ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക.
അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ വിസയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനായി ഒരു റഫറന്‍സ് നമ്പര്‍ ലഭിക്കും. വിസ കാലാവധി നീട്ടിക്കിട്ടാന്‍ ഏകദേശം രണ്ടോ നാലോ പ്രവൃത്തി ദിവസങ്ങള്‍ എടുക്കും. രജിസ്റ്റര്‍ ചെയ്ത ഇ മെയിലില്‍ പുതിയ വിസ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."