HOME
DETAILS

1.5 ലക്ഷം പേർക്ക് അർബുദം

  
backup
September 24 2022 | 03:09 AM

1-5-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%aa%e0%b5%87%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b5%bc%e0%b4%ac%e0%b5%81%e0%b4%a6%e0%b4%82

പ്രത്യേക ലേഖകൻ
തിരുവനന്തപുരം • ആരോഗ്യവകുപ്പിൻ്റെ ഡോർ ടു ഡോർ ആരോഗ്യ സർവേയുടെ ആദ്യഘട്ടത്തിൽ ഒന്നര ലക്ഷം പേർക്ക് അർബുദ ബാധ കണ്ടെത്തി.
30 വയസിന് മുകളിലുള്ളവരുടെ 13 ശതമാനം മാത്രം പിന്നിടുമ്പോഴാണ് ഈ കണ്ടെത്തൽ. 1,56,484 പേരിൽ 1,31,003 പേർക്ക് സ്തനാർബുദവും 21,465 പേർക്ക് സെർവികൽ (ഗർഭാശയ) കാൻസറും 7,778 പേർക്ക് ഓറൽ (വായ) കാൻസറുമാണ് കണ്ടെത്തിയത്.
മറ്റു ജീവിതശൈലീ രോഗങ്ങൾ സംശയിച്ച 34,846 പേരിൽ വിശദ പരിശോധനയിലാണ് അർബുദബാധ കണ്ടെത്തിയത്.
ഏറ്റവും കൂടുതൽ മലപ്പുറത്താണ്. 39,213 പേർക്ക് ആർബുദം കണ്ടെത്തി. ജീവിതശൈലി രോഗങ്ങളുടെ കാര്യങ്ങളിലും മറ്റു ജില്ലകളിൽ നിന്ന് മുന്നിലാണ് മലപ്പുറം. 98,365 പേർക്കാണ് മറ്റു ജീവിതശൈലീ രോഗങ്ങൾ സംശയിക്കുന്നത്. ഏറ്റവും കുറവ് രോഗസാധ്യത ഇടുക്കിയിലാണ്. 1,077.
സംസ്ഥാനത്ത് 30 വയസിന് മുകളിൽ പ്രായമുള്ള 1,69,91,406 ആളുകളിലാണ് സർവേ നടത്തുന്നത്. ഇതിൽ 22,79,376 പേരാണ് ഇതുവരെ സർവേയിൽ പങ്കെടുത്തത്. കാൻസറും പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെ മറ്റ് ജീവിതശൈലീ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ വിലയിരുത്തുക എന്നതായിരുന്നു സർവേയുടെ ലക്ഷ്യം. സാംക്രമികേതര രോഗങ്ങളുടെ തോത് വിലയിരുത്തുന്നതിനും അവ നിയന്ത്രിക്കാൻ നേരത്തേയുള്ള ഇടപെടലുകൾ നടത്തുന്നതിനുമായി കഴിഞ്ഞ ഡിസംബർ ഏഴിനാണ് ആരോഗ്യവകുപ്പ് സർവേ ആരംഭിച്ചത്.
സ്ത്രീകളിൽ ഏറ്റവും കൂടുതൽ മരണകാരണമാകുന്നത് സെർവികൽ കാൻസറാണ്. ഇന്ത്യയിൽ പ്രതിവർഷം 1.25 ലക്ഷം സ്ത്രീകൾക്ക് സെർവികൽ കാൻസർ ഉണ്ടാവുന്നുണ്ട്. അതിൽ 75,000 പേർ മരിക്കുന്നു എന്നാണ് കണക്ക്. രോഗനിർണയം വൈകുന്നതാണ് ഇതിന് പ്രധാന കാരണം.
മൂന്ന് തരം അർബുദ രോഗങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്തനം, ഗർഭാശയമുഖം, വായ. സ്തനത്തിൽ മുഴ, ലൈംഗിക ബന്ധത്തിൽ രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങളുള്ള സ്ത്രീകളെ രോഗബാധ സംശയമുള്ളവരായി വിലയിരുത്തും. വായിലെ കാൻസർ ആണെങ്കിൽ വായിൽ കാണുന്ന വെളുത്ത പാടുകൾ പോലെയുള്ള ലക്ഷണങ്ങൾ പരിശോധിക്കും.
അവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി അനുബന്ധ പരിശോധനയ്ക്ക് നിർദേശിക്കും. ആശ വർക്കർമാർ വഴിയാണ് സർവേ. അടുത്തുള്ള പൊതുജനാരോഗ്യ കേന്ദ്രത്തിലാണ് സ്‌ക്രീനിങ്. സ്ഥിരീകരണ പരിശോധനകൾക്കായി ഡോക്ടർമാർ തിരഞ്ഞെടുത്ത രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യും.
ഒക്ടോബറോടെ സർവേ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago