സുപ്രഭാതം കാംപയിന്‍ മഹല്ലുകളില്‍ ഖത്വീബുമാര്‍ നേതൃത്വം നല്‍കണം: ജംഇയ്യത്തുല്‍ ഖുത്വബാ
കോഴിക്കോട്: സുപ്രഭാതം എട്ടാം കാംപയിന്‍ ഭാഗമായി പ്രചാരണത്തിനും വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്നതിനും മഹല്ലു തലങ്ങളില്‍ ഖത്വീബുമാര്‍ നേതൃത്വം നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭ്യര്‍ഥിച്ചു. ജൂലൈ 20 മുതല്‍ ആഗസ്റ്റ് 10 വരേയാണ് കാംപയിന്‍ നടക്കുന്നത്. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മറ്റികളോട് സഹകരിച്ച് വരിക്കാരെ ചേര്‍ക്കുന്നതില്‍ ഖത്വീബു മുതല്‍ സംസ്ഥാന തലം വരേ അതത് ഘടകങ്ങളില്‍ പങ്ക് വഹിക്കണം.
കൂടാതെ 'സുപ്രഭാതം ഷോപ്പിങ് കോര്‍ണര്‍ ' എന്ന പ്രമേയത്തില്‍ ജംഇയ്യത്തുല്‍ ഖുത്വബാ പ്രത്യേകം കാംപയിന്‍ പങ്കാളിയാകും. ഓരോ ഖത്വീബും അഞ്ചില്‍ കുറയാതെ കച്ചവട സ്ഥാപനങ്ങളേയും മറ്റും 3,000 രൂപ വീതം വാര്‍ഷിക വരിസംഖ്യ ശേഖരിച്ച് ഒരു വര്‍ഷം പത്രവും ഒരു ദിനം പരസ്യവും നല്‍കുന്ന സംരംഭമാണ് ഷോപ്പിങ് കോര്‍ണര്‍.ഇത് പ്രകാരം അഞ്ച് സംരംഭകരെ ചേര്‍ക്കുന്ന ഖത്വീബിന് സുപ്രഭാതം പ്രത്യേക ഉപഹാരവും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സംരംഭകരെ ചേര്‍ക്കുന്ന ഖത്വീബിനെ ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മറ്റിയുടെ ആദരവും നല്‍കും. ജില്ലയിലും മേഖലയിലും കൂടുതല്‍ ചേര്‍ക്കുന്നവര്‍ക്ക് അതത് കമ്മറ്റികള്‍ ഉപഹാരം നല്‍കും.
ആരാധനാലയളില്‍ വിശ്വാസികള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ മതപരമായ വിവേചനം കാണിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ജുമുഅക്ക് ആവശ്യമായ ആളുകള്‍ക്കും ബലി പെരുന്നാള്‍ നിസ്‌കാരത്തിനും നിയന്ത്രണ വിധേയമായി പ്രവേശനം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. യു. ശാഫി ഹാജി ചെമ്മാട് ഉല്‍ഘാടനം ചെയ്തു. സുപ്രഭാതം കാംപയിന്‍ പദ്ധതി സി.ഇ.ഒ മുസ്തഫ മുണ്ടുപാറയും മെമ്പര്‍ഷിപ്പ് കാംപയിന്‍ പദ്ധതി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പും അവതരിപ്പിച്ചു.
ഹദ്‌യത്തുല്ല തങ്ങള്‍ അല്‍ ഹൈദുറൂസി, സുലൈമാന്‍ ദാരിമി ഏലംകുളം, ചുഴലി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, ടി.വി.സി സമദ് ഫൈസി, സ്വാലിഹ് അന്‍വരി ചേകനൂര്‍, ഇസ്മാഈല്‍ റഹ്മാനി കാപ്പ്, ഷാജഹാന്‍ കാശിഫി കൊല്ലം, ഹനീഫ് ദാരിമി കോട്ടയം, യൂസുഫ് ഫൈസി തിരുവനന്തപുരം, ശിഹാബുദ്ദീന്‍ മൗലവി ആലപ്പുഴ, മുഹമ്മദ് അനസ് ബാഖവി എറണാകുളം, ത്വല്‍ഹത് അമാനി, ഇ.ടി.എ അസീസ് ദാരിമി, ഹംസത്തു സ്സഅദി കാസര്‍കോട്, സുലൈമാന്‍ ദാരിമി കോണിക്കിഴി, അഹമ്മദ് കബീര്‍ ബാഖവി പാലക്കാട്, കെ.സി.മുഹമ്മദ് ബാഖവി, അസ്‌ലം ബാഖവി പാറന്നൂര്‍, ഹനീഫ് കാശിഫി ഇടുക്കി, സിദ്ദീഖ് ഫൈസി കണിയാപുരം, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, എ.കെ ആലിപ്പറമ്പ്, ഷരീഫ് ദാരിമി കോട്ടയം, ഉമര്‍ മൗലവി വയനാട് സംബന്ധിച്ചു. ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും സിക്രട്ടറി മുജീബ് ഫൈസി വയനാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."