HOME
DETAILS
MAL
ഹര്‍ത്താലിനെ വിമര്‍ശിച്ച് കാനം; ഹര്‍ത്താലിന് പകരം നടന്നത് ഒളിപ്പോര്, ആക്രമണങ്ങളില്‍ പൊലിസ് ഇടപെട്ടില്ലെന്ന വാദം തള്ളി
backup
September 24 2022 | 10:09 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഹര്‍ത്താല്‍ എന്ന പേരില്‍ പോപുലര്‍ ഫ്രണ്ട് നടത്തിയതെ ഒളിപ്പോരെന്ന് വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജനകീയ സമരങ്ങളെ നേരിടുന്ന രീതിയില്‍ ഒരിക്കലും ഒളിപ്പോരുകളെ നേരിടാനാവില്ല. ഹെല്‍മെറ്റ് വച്ച് ബൈക്കില്‍ കല്ലെറിഞ്ഞ് പോയാല്‍ എങ്ങനെ പിടിക്കാന്‍ കഴിയുമെന്നും പെട്ടെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ എങ്ങനെ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്നും കാനം ചോദിച്ചു.
ഇന്നലെ നടന്ന ആക്രമണങ്ങളെക്കുറിച്ച് അപലപിക്കാന്‍ മാധ്യമങ്ങളും തയ്യാറായിട്ടില്ല. മാധ്യമങ്ങളിലെ ചര്‍ച്ചകളെ കുറിച്ച് സുപ്രിം കോടതി പോലും വിമര്‍ശിച്ചിട്ടുണ്ട്. ഇനി താന്‍ കൂടി പറയണോ എന്ന് ചോദിച്ച് മാധ്യമങ്ങളെയും വിമര്‍ശിച്ച കാനം രാജേന്ദ്രന് ഇന്നലെ നടന്ന ആക്രമണങ്ങളില്‍ പൊലിസ് കൃത്യമായി ഇടപെട്ടില്ലെ എന്ന വാദം തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."