HOME
DETAILS
MAL
വീണുകിട്ടിയത് സ്വന്തമാക്കണ്ട: പിടിവീഴും
backup
September 24 2022 | 12:09 PM
ദുബൈ: വഴിയില്‍ വീണുകിട്ടിയ വസ്തുക്കള്‍ സ്വന്തമാക്കിയാല്‍ പിടിവീഴും.
യു.എ.ഇയില്‍ ഇക്കാര്യത്തില്‍ കടുത്തശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത്. വീണുകിട്ടുന്ന വസ്തുക്കള്‍ ആരും കണ്ടില്ലെന്ന് കരുതി സ്വന്തമാക്കാന്‍ നോക്കേണ്ട.രണ്ടുദിവസത്തിനകം അത് പൊലിസില്‍ ഏല്‍പ്പിക്കണം എന്നാണ് നിയമം.ഇത്തരത്തില്‍ അന്യന്റെ സ്വത്ത് കൈക്കലാക്കുന്നവര്‍ക്ക് 20,000 ദിര്‍ഹം പിഴയും 2 വര്‍ഷം തടവും വരെ ശിക്ഷ ലഭിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കുന്നത്. ഫെഡറല്‍ നിയമത്തിന്റെ 454ആര്‍ടികിള്‍ പ്രകാരമാണ് ശിക്ഷ ചുമത്തുക. ഇക്കാര്യം ബോധവല്കരിക്കാന് സാമൂഹിക മാധ്യമങ്ങളില്‍ പ്രോസിക്യൂഷന് പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."