വഖ്ഫ് ബോര്‍ഡ് പ്രതിസന്ധി: സമുദായ നേതൃത്വം ഇടപെടണമെന്ന് മെംബര്‍മാര്‍
കൊച്ചി: വിരമിക്കല്‍ പ്രായം സംബന്ധിച്ച് ചെയര്‍മാനും സി.ഇ.ഒയും തമ്മിലുള്ള നിയമയുദ്ധത്തിന്റെ പേരില്‍ വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുകയാണെന്നും ബോര്‍ഡിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ മതസാമൂഹ്യസാംസ്‌കാരിക സംഘടനകള്‍ ജാഗ്രതയോടെ ഇടപെടണമെന്നും കേരള വഖ്ഫ് ബോര്‍ഡ് അംഗങ്ങളായ പി.വി അബ്ദുല്‍ വഹാബ് എം.പി , പി. ഉബൈദുല്ല എം.എല്‍.എ, എം.സി മായിന്‍ ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളും റശീദലി ശിഹാബ് തങ്ങളും നേതൃത്വം നല്‍കിയ കാലത്ത് വിവാഹ ചികിത്സാ, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, അനാഥാലയങ്ങളുടെ സാമൂഹിക ക്ഷേമപദ്ധതികകളുള്‍പ്പെടെ സാമൂഹിക പ്രതിബദ്ധതയുള്ള കര്‍മപരിപാടികളോടെ പൊതു സമൂഹത്തില്‍ വഖ്ഫ് ബോര്‍ഡ് നിറഞ്ഞു നിന്നിരുന്നു. ടി.കെ ഹംസ ചെയര്‍മാനായി അധികാരമേറ്റ് ഒന്നരവര്‍ഷമായി ഒരു സാമൂഹിക ക്ഷേമ പദ്ധതിയും നടപ്പിലാക്കുവാനോ ആരംഭിക്കുവാനോ തയാറായിട്ടില്ല . ആയിരക്കണക്കിന് അപേക്ഷകളാണ് വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കായി തീര്‍പ്പുകല്‍പ്പിക്കാതെ ബോര്‍ഡില്‍ കെട്ടിക്കിടക്കുന്നത്. ഈ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ വേണ്ട ആറ് കോടി രൂപ ബജറ്റില്‍ വകയിരുത്താന്‍ പോലും ശ്രദ്ധിക്കാത്ത സര്‍ക്കാരും വഖ്ഫ് മന്ത്രിയും സമുദായത്തോട് കടുത്ത വഞ്ചനയാണ് ചെയ്യുന്നതെന്നും മെമ്പര്‍മാര്‍ കൂട്ടി ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."