ഇടമലക്കുടിയിലും കൊവിഡ് എത്തി
തൊടുപുഴ: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 കാരനും ഇരുപ്പുക്കല്ല്കുടി സ്വദേശിയായ 40 കാരിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ രോഗഉറവിടം കണ്ടെത്താനായിട്ടില്ല.
ഇഡ്ഡലിപ്പാറകുടി സ്വദേശി ഒരു മാസമായി കോട്ടയം മെഡിക്കല്‍ കോളജില്‍ രോഗിക്കുസഹായിയായി നില്‍ക്കുകയായിരുന്നു. ഇരുപ്പുക്കല്ല്കുടി സ്വദേശിയായ വീട്ടമ്മ മുമ്പ് ചികിത്സാര്‍ഥം തമിഴ്നാട് വാല്‍പ്പാറയില്‍ പോയിരുന്നു. പഞ്ചായത്ത് അധികൃതരുടെ ആരോഗ്യ വിഭാഗം നടപടികളുമായി രംഗത്തുണ്ട്.
ഇടമലക്കുടി നിവാസികള്‍ക്ക് വാക്സിന് നല്കാന് ആരോഗ്യ വകുപ്പ് മുമ്പ് ശ്രമം നടത്തിയെങ്കിലും മുതുവാന്‍ സമുദായത്തില്‍പ്പെട്ട കുടിക്കാര് ഇതില്‍ താല്പര്യം ഇല്ലെന്നാണ് അറിയിച്ചത്.
അതേസമയം ഇടമലക്കുടിയില്‍ കൊവിഡ് സ്ഥിരീകരിച്ചുവെന്നത് തെറ്റായ വിവരമാണെന്ന് ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ.
നിലവില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരും ഇടമലക്കുടി നിവാസികളാണെങ്കിലും ഒരു മാസമായി സ്ഥലത്തില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച മുമ്പ് സ്ഥലത്ത് ഡീന്‍ കുര്യാക്കോസ് എം.പിയും യുട്യൂബ് വ്ളോഗറായ സുജിത്ത് ഭക്തനും സന്ദര്‍ശനം നടത്തിയത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."