HOME
DETAILS
MAL
ഇറാഖില്‍ കൊവിഡ് വാര്‍ഡില്‍ തീപിടിത്തം; 66 മരണം
backup
July 13 2021 | 21:07 PM
ബഗ്ദാദ്: ഇറാഖിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡിലുണ്ടായ തീപിടിത്തത്തില്‍ 64 മരണം. നൂറിലേറെ പേര്‍ക്ക് പൊള്ളലേറ്റു. നസ്രിയയിലെ അല്‍ഹുസൈന്‍ ആശുപത്രിയിലാണ് തിങ്കളാഴ്ച രാത്രി അഗ്നിബാധയുണ്ടായത്. ഓക്സിജന്‍ ടാങ്കിലെ പൊട്ടിത്തെറിയാണ് അപകടത്തിനിടയാക്കിയതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
മൂന്നുമാസം മുന്‍പ് തുറന്ന 70 ബെഡുകളുള്ള പുതിയ വാര്‍ഡിലാണ് തീ പടര്‍ന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഒരു സുരക്ഷാ ജീവനക്കാരനും ഉള്‍പ്പെടും. പല രോഗികളെയും കാണാതായതിനാല്‍ മരണനിരക്ക് ഉയരാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.ക്ഷുഭിതരായ ബന്ധുക്കളും ജനങ്ങളും പൊലിസുമായി ഏറ്റുമുട്ടുകയും രണ്ട് പൊലിസ് വാഹനങ്ങള്‍ക്കു തീവയ്ക്കുകയും ചെയ്തു. ദുരന്തത്തെ തുടര്‍ന്ന് നസ്രിയയിലെ ദിഖര്‍ ഗവര്‍ണറേറ്റില്‍ പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."