HOME
DETAILS

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം

  
backup
July 14 2021 | 08:07 AM

kerala-sslc-results-2021-today

തിരുവനന്തപുരം:  എസ്എസ്എൽസി പരീക്ഷയിൽ 99.47% വിജയം. കഴിഞ്ഞ വർഷം 98.82 ശതമാനമായിരുന്നു വിജയം. ഈ വർഷത്തേത് റെക്കോർഡ് വിജയമാണ്. കഴിഞ്ഞ വർഷത്തേക്കാൾ .65% കൂടുതൽ. വിജയശതമാനം 99% കടക്കുന്നത് ഇതാദ്യമായാണ്. 4,21,887 റഗുലർ വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 4,19,651 വിദ്യാർഥികൾ ഉന്നതപഠനത്തിന് അര്‍ഹതനേടിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകൾ വഴി മൂന്നുമണി മുതൽ ഫലം ലഭ്യമാകും.

2947 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,226 വിദ്യാർഥികൾ പരീക്ഷയെഴുതി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 1,21,318. കഴിഞ്ഞ വർഷം 41,906 എ പ്ലസ് ആയിരുന്നു. 79,412 എ പ്ലസ് ഈ വർഷം വർധിച്ചു. പ്രൈവറ്റ് വിദ്യാർഥികൾ (പുതിയ സ്കീം) 615 പേർ പരീക്ഷയെഴുതിയതിൽ 537 പേർ ഉപരിപഠനത്തിനു യോഗ്യതനേടി. പ്രൈവറ്റ് വിദ്യാർഥികളിൽ പഴയ സ്കീമിൽ പരീക്ഷ എഴുതിയ 346 പേരിൽ 270പേർ ഉപരിപഠനത്തിനു യോഗ്യത നേടി. . എസ്എസ്എൽസി പ്രൈവറ്റ് വിഭാഗത്തിൽ 991 പേർ പരീക്ഷ എഴുതി. കോവിഡ് കാരണം മൂല്യനിർണയ ക്യാംപുകൾ 57ൽനിന്ന് 72 ആയി ഉയർത്തിയിരുന്നു. 12,971 അധ്യാപകർ ക്യാംപിൽ പങ്കെടുത്തു.

വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂജില്ല കണ്ണൂരാണ് (99.85%). വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട് (98.13%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല – പാല (99.97%), കുറവുള്ള വിദ്യാഭ്യാസ ജില്ല – വയനാട് (98.13%). ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല–മലപ്പുറം. 7838 പേർക്ക് എപ്ലസ് ലഭിച്ചു.

ഗൾഫിൽ ആകെ 9 സെന്ററുകളുണ്ട് അവിടെ 97.03% വിജയമാണ് ഉണ്ടായിരിക്കുന്നത്. മൂന്നു വിദ്യാലയങ്ങൾ സമ്പൂർണ വിജയം കരസ്ഥമാക്കി. ലക്ഷദ്വീപിൽ 9 സെന്ററുകളുണ്ട്. ഇവിടെ 96.81% വിജയമാണ് ഉണ്ടായിരിക്കുന്നത്.

ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസ്എസ് സ്കൂളിലാണ്. 2076 വിദ്യാർഥികളാണ് ഇവിടെ ഇത്തവണ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത് പത്തനംതിട്ടയിലെ നിരണം വെസ്റ്റിലുള്ള സെന്റ് തോമസ് എച്ച്എസ്എസിലാണ്. ഒരാൾ മാത്രമാണ് പരീക്ഷയെഴുതിയത്.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടുഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. സ്കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെയായിട്ട് രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിത്. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂ.

ഇതാദ്യമായാണ് എസ്എസ്എൽസി വിജയ ശതമാനം 99 കടക്കുന്നത്. കഴിഞ്ഞവര്‍ഷം 98.82 ശതമാനമായിരുന്നു വിജയശതമാനം. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികവാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. 

ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്. ഗ്രെയ്സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

ഇതോടൊപ്പം ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍


http:keralapareekshabhavan.in
https:sslcexam.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in
www.sietkerala.gov.in

എസ്.എസ്.എല്‍.സി (എച്ച്.ഐ) ഫലം
http:sslchiexam.kerala.gov.in

ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) ഫലം
http:thslchiexam.kerala.gov.in

ടി.എച്ച്.എസ്.എല്‍.സി ഫലം
http:thslcexam.kerala.gov.in

എ.എച്ച്.എസ്.എല്‍.സി ഫലം
http:ahslcexam.kerala.gov.in



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇല്ലാത്ത റണ്ണിനോടി പുറത്തായി കരുണ്‍, പട നയിച്ച ഡാനിഷ് ഇനിയും ബാക്കി; ആദ്യ ദിനം തന്നെ 250 കടന്ന് വിദര്‍ഭ

Cricket
  •  4 days ago
No Image

സുഡാനില്‍ സൈനിക വിമാനം തകര്‍ന്നുവീണു; 49 പേര്‍ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  4 days ago
No Image

സ്വര്‍ണ വില ഇന്ന് കുറഞ്ഞിട്ടുണ്ടേ...ആവശ്യക്കാര്‍ ജ്വല്ലറിയിലേക്ക് വിട്ടോളൂ; അഡ്വാന്‍സ് ബുക്കിങ്ങും ചെയ്യാം 

Business
  •  4 days ago
No Image

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 8,000 റണ്‍സ്; മിന്നും നേട്ടം കൈവരിച്ച് കരുണ്‍ നായര്‍ 

Cricket
  •  4 days ago
No Image

സഹോദരിയെ 15 വർഷം മുമ്പ് കളിയാക്കിയത് മദ്യ ലഹരിയിൽ ഓർമ വന്നു; ചോദ്യം ചെയ്ത സഹോദരനെ  ഭിത്തിയിലിടിച്ച് കൊന്നു

Kerala
  •  4 days ago
No Image

കടക്കെണിക്കിടെയും ആഢംബര ജീവിതം... ബാധ്യതകൾ; വെഞ്ഞാറമൂട് കൂട്ടക്കൊലക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് പൊലിസ്

Kerala
  •  4 days ago
No Image

മിന്നിച്ച് തുടങ്ങി നിധീഷ്; രണ്ടാം പന്തില്‍ വിക്കറ്റ്, രഞ്ജി ഫൈനലില്‍ കേരളത്തിന് 'പ്രതീക്ഷ'ത്തുടക്കം 

Cricket
  •  4 days ago
No Image

'ബി.ജെ.പി എന്റെ മറ്റൊരു ഓപ്ഷനല്ല, രാഷ്ട്രീയത്തില്‍ വന്നത് ജനങ്ങളെ സേവിക്കാന്‍' ശശി തരൂരിന്റെ വിവാദ പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപം പുറത്ത് 

Kerala
  •  4 days ago
No Image

ആഫ്രിക്കയില്‍നിന്ന് കേരളത്തിലെത്തിയ വിദേശ അലങ്കാരച്ചെടിയായ മസഞ്ചിയാനോ

Kerala
  •  4 days ago