HOME
DETAILS
MAL
പ്ലസ് വണ്‍ പ്രവേശന നടപടി ഉടന്‍; സീറ്റ് ആനുപാതികമായി ഉയര്‍ത്തും: മന്ത്രി
backup
July 14 2021 | 19:07 PM
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ കൃത്യമായ തീയതി പ്രഖ്യാപിക്കാന്‍ സാധിക്കില്ല. അതേസമയം വിജയശതമാനം വര്‍ധിച്ച സാഹചര്യത്തില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ആനുപാതികമായി ഉയര്‍ത്തും. പ്രവേശന നടപടികള്‍ ആരംഭിച്ച ശേഷം ബാച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതടക്കം ചര്‍ച്ച ചെയ്യും. എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് സൗകര്യമൊരുക്കും. ഒരു വിദ്യാര്‍ഥിക്കും പഠിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."