നാട്ടിലേയ്ക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് തയ്യാറായ മലയാളി സഊദിയിൽ മരണപ്പെട്ടു
ദമാം: നാട്ടിലേയ്ക്ക് മടങ്ങാൻ മടങ്ങാൻ ടിക്കറ്റ് എടുത്തു തയ്യാറെടുക്കുന്നതിനിടെ മലയാളി സഊദിയിൽ മരണപ്പെട്ടു. പാലക്കാട് ചുനങ്ങാട് മനക്കൽപടി പുത്തൻപുരക്കൽ സനീഷ് പി (38) ആണ് കിഴക്കൻ സഊദിയിലെ അൽഹസയിൽ മരണപ്പെട്ടത്. നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ സനയ്യ യൂണിറ്റ് മെമ്പറും സജീവപ്രവർത്തകനുമായിരുന്നു. ഈ മാസം 22 ന് നാട്ടിലേയ്ക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് നിൽക്കുന്നതിനിടെയാണ് മരണം.
അഞ്ചു വർഷമായി, അൽഹസ്സയിൽ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം സനീഷിന്റെ റൂമിലെത്തിയ സഹപ്രവർത്തകരാണ് നിലത്തു ബോധമില്ലാതെ കിടക്കുന്ന സനീഷിനെ കണ്ടെത്തിയത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം ഹദൃആഘാതം മൂലം മരണപ്പെട്ടതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു.
പാലക്കാട് ചുനങ്ങാട് മനക്കൽപടി പുത്തൻപുരക്കൽ വീട്ടിൽ രാമചന്ദ്രന്റെയും, ഇന്ദിരയുടെയും മകനാണ് സനീഷ്. ദൃശ്യ ആണ് ഭാര്യ. രണ്ടു കുട്ടികളുമുണ്ട്.
നവയുഗം അൽഹസ്സ സനയ്യ യൂണിറ്റ് രൂപീകരിച്ച കാലം മുതൽ സജീവപ്രവർത്തകനായിരുന്ന സനീഷ് എല്ലാവരുമായും സൗഹൃദം പുലർത്തിയിരുന്നയാളായിരുന്നു. സനീഷിന്റെ ആകസ്മിക നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി ദുഃഖം രേഖപ്പെടുത്തി. വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവനും അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനായി അൽഹസ്സയിൽ തന്നെയുള്ള സജീഷിന്റെ ബന്ധുവിനൊപ്പം നവയുഗം ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."