യുവത്വം ആഗ്രഹിക്കുന്നത് സചിന്‍ പൈലറ്റിനെ; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി #SachinPilot
മുഖ്യമന്ത്രി സ്ഥാനം ഒരു നിലക്കും വിട്ടു കൊടുക്കില്ലെന്ന വാശിയില്‍ അശോക് ഗെഹ്‌ലോട്ട് ഉറച്ചു നില്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് നേതാവായി സചിന്‍ പൈലറ്റ് മതിയെന്ന നിലപാടിലാണ് പാര്‍ട്ടിക്കകത്തെ ഒരു വിഭാഗം. പാര്‍ട്ടിക്കകത്തും പുറത്തുമുള്ള ഒരു സംഘം സചിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. #SachinPilot എന്നത് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്.
ഗെഹ്‌ലോട്ടിനെ എ.ഐ.സി.സി പ്രസിഡന്റ് ആക്കരുതെന്ന ആവശ്യവുമായും പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും അശോക് ഗെഹ്‌ലോട്ടിനെ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അപമാനിക്കുന്നതായി രാജസ്ഥാനില്‍ ഗെലോട്ടിന്റെ നീക്കങ്ങളെന്ന് ഇവര്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഗെഹ്‌ലോട്ടാണ്. അത്തരമൊരാളെ എഐസിസി പ്രസിഡന്റ് ആക്കരുതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്‌നം വഷളായതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കടുത്ത അതൃപ്തിയുണ്ട്. ഗെഹ്‌ലോട്ട് ഒഴിയുമ്പോള്‍ പകരം, സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് രാഹുലും സോണിയയും നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ സച്ചിനെ അംഗീകരിക്കാനാകില്ലെന്നും , രാജി വെക്കുമെന്നും ഭീഷണി മുഴക്കി ഗെഹ്‌ലോട്ട് പക്ഷത്തുള്ള എം.എല്‍.എമാര്‍ രംഗത്തെത്തുകയായിരുന്നു.
രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തെ തന്നെ കണ്ണുവെച്ചയാളാണ് സചിന്‍ പൈലറ്റ്. മുമ്പ് പാര്‍ട്ടിയുമായി പിണങ്ങിയപ്പോഴൊക്കെ ദേശീയ നേതൃത്വം അനുനയിപ്പിച്ച് നിര്‍ത്തുകയായിരുന്നു യുവനേതാവിനെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."