HOME
DETAILS

നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രിംകോടതിയില്‍

  
Anjanajp
March 23 2024 | 11:03 AM

decision-on-bills-passed-by-assembly-delayed-kerala-in-supreme-court-against-president-of-india

ഡല്‍ഹി: നിയമസഭയില്‍ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാത്തതിനെതിരെ സുപ്രിംകോടതിയില്‍ അസാധാരണ നീക്കം നടത്തി കേരളം. രാഷ്ട്രപതിയുടെ ഓഫീസിനെതിരെ കേരളം ഹരജി നല്‍കുകയായിരുന്നു. തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയുടെ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേര്‍ക്കണമെന്നാണ് കേരളത്തിന്റെ അപേക്ഷ.

നിയമസഭ പാസാക്കിയ നാലു ബില്ലുകളാണ് നിലവില്‍ രാഷ്ട്രപതിയുടെ പരിഗണനയില്‍ ഉള്ളത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളൊന്നും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്നവയല്ല. ഗവര്‍ണ്ണര്‍ അയച്ച ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ല. സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ വരുന്ന ബില്ലുകള്‍ തടഞ്ഞുവയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശം ഭരണഘടനാ വിരുദ്ധമാണ്. ഇത് ഫെഡറല്‍ ഘടനയെ ദോഷകരമായി ബാധിക്കുന്നതാണെന്നും ആണ് കേരളത്തിന്റെ ഹരജിയിലെ വാദം. 

ഈ സാഹചര്യത്തില്‍ നാല് ബില്ലുകള്‍ തടഞ്ഞുവെച്ച രാഷ്ട്രപതിയുടെ നടപടി ഭരണഘനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം. ബില്ലുകള്‍ തടഞ്ഞ തീരുമാനം റദ്ദാക്കണം. ഇതിനായി സുപ്രിംകോടതി അതിന്റെ അസാധാരണ അധികാരം ഉപയോഗിക്കണമെന്നുമാണ് കേരളത്തിന്റെ ഹരജിയിലെ ആവശ്യം.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിനു രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, ചാന്‍സലര്‍ സ്ഥാനത്തുനിന്നു ഗവര്‍ണറെ പുറത്താക്കുന്നത് ഉള്‍പ്പെടെ സര്‍വകലാശാലാ നിയമഭേദഗതി ബില്ലുകളും മില്‍മയുടെ ഭരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കുന്നതിനുള്ള ബില്ലും രാഷ്ട്രപതി തടഞ്ഞുവച്ചിരിക്കുകയാണ്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  2 minutes ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  an hour ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  an hour ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  an hour ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  an hour ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  an hour ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  an hour ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  2 hours ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  2 hours ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  2 hours ago