HOME
DETAILS

യു.എ.ഇയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്താല്‍ ഏഴ് വര്‍ഷം വരെ തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയും

  
backup
September 27 2022 | 04:09 AM

uae-social-media-news-27-09-2022

ദുബയ്: യു.എ.ഇയില്‍ ഏതെങ്കിലും മതങ്ങളെ അവഹേളിക്കുന്നതോ നിന്ദിക്കുന്നതോ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഉള്ളടക്കം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുചെയ്താല്‍ ഏഴ് വര്‍ഷം വരെ തടവും 250,000 ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. മനുഷ്യക്കടത്ത്, അശ്ലീലം, വേശ്യാവൃത്തി, ധാര്‍മികതയക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഹാനികരമായ ഉള്ളടക്കം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 250,000 ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.

ഒരാളുടെ സ്വകാര്യതയിലേക്കും വ്യക്തിജീവിതത്തിലേക്കും കടന്നുകയറുന്ന ഫോട്ടോകളോ വിഡിയോകളോ കമന്റുകളോ പോസ്റ്റ് ചെയ്യുന്നത് ചുരുങ്ങിയത് ആറ് മാസം തടവും 150,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. സര്‍ക്കാര്‍ വകുപ്പുകള്‍, ഭരണകൂടം, ചിഹ്നങ്ങള്‍ എന്നിവയെ അവമതിക്കുന്നതും യു.എ.ഇയുടെയോ മറ്റേതെങ്കിലും രാജ്യങ്ങളുടെയോ രാഷ്ട്രീയ വ്യവസ്ഥകളെ അപകീര്‍ത്തിപ്പെടുത്തുന്നതും ഗൗരവമുള്ള സൈബര്‍ കുറ്റകൃത്യമാണ്.

യു.എ.ഇയുടെ സംസ്‌കാരത്തിനും പൈതൃകത്തിനുമെതിരായ പോസ്റ്റുകള്‍, കിംവദന്തികള്‍, തെറ്റായ വാര്‍ത്തകള്‍, ക്രിമിനല്‍ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തല്‍ എന്നിവ പാടില്ല. നിയമങ്ങളും പൊതുധാര്‍മികതയും ലംഘിക്കാത്ത പരസ്യങ്ങള്‍ മാത്രമേ പാടുള്ളൂ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിന് യു.എ.ഇ മികച്ച സേവനങ്ങള്‍ നല്‍കിവരുന്നുണ്ടെങ്കിലും ഉപയോക്താക്കള്‍ രാജ്യത്തെ സൈബര്‍ നിയമങ്ങളും പൊതുമര്യാദകളും പാലിക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago