20,000,000,000,000,000, ആകെ ഉറുമ്പുകളുടെ ഭാരം ലോകത്തെ മുഴുവൻ ജീവികളുടെയും ഭാരത്തേക്കാൾ കൂടുതൽ
ലണ്ടൻ • ലോകത്ത് എത്ര ഉറുമ്പുകളുണ്ടാകും. ഉറുമ്പുകളുടെ സെൻസസൊന്നും നടന്നിട്ടില്ലെങ്കിലും ഏകദേശം 20 ക്വാഡ്രില്യൺ അഥവാ 20,000,000,000,000,000 എണ്ണം വരുമെന്ന് പഠനം. ഉറുമ്പുകൾ ലോകത്തെ ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്നും പഠനങ്ങൾ പറയുന്നു.
പ്രൊസീഡിങ്സ് ഓഫ് ദി നാഷനൽ അക്കാദമി ഓഫ് സയൻസസിലെ ജേണലിൽ പ്രസിദ്ധീകരിച്ച 465 പഠനങ്ങളുടെ സംഗ്രഹത്തിലാണ് ഉറുമ്പുകളുടെ എണ്ണം പറയുന്നത്. ലോകത്തെ ചലിപ്പിക്കുന്ന ചെറിയ വസ്തുവെന്നാണ് ഉറുമ്പിനെ കുറിച്ച് പ്രമുഖ ബയോളജിസ്റ്റ് എഡ്വാർഡ് ഒ വിൽസൺ അഭിപ്രായപ്പെട്ടത്.
ഉറുമ്പുകൾ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുമോയെന്നാണ് ഗവേഷകർ ആലോചിക്കുന്നത്. വിത്തുകൾ വിതരണം ചെയ്യുക, സൂക്ഷ്മജീവികളെ മാറ്റുക, ഭക്ഷ്യച്ചങ്ങലയുടെ പ്രധാന ചാലകർ തുടങ്ങി അനേകം കാര്യങ്ങൾ അവ ഭൂമിയിൽ നിർവഹിക്കുന്നുണ്ട്.
ഉറുമ്പുകളുടെ കൃത്യമായ കണക്കെടുക്കുക അസാധ്യമാണെന്നും വിവിധ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഏകദേശ കണക്ക് നിർണയിച്ചതെന്നുമാണ് ഗവേഷകർ പറയുന്നത്.
ഭൂമിയിൽ പേരിട്ടതും അല്ലാത്തതുമായ 15,700 ജീവിവർഗങ്ങളും ഉപ വർഗങ്ങളുമുണ്ട്. ഇതിൽ പ്രധാനമാണ് ഉറുമ്പുകൾ. ഉറുമ്പുകളുടെ ആകെ ഭാരം ഏകദേശം 12 ദശലക്ഷം ടൺ ഡ്രൈ കാർബൺ വരും. ജീവികളുടെ ജൈവപിണ്ഡം അളക്കുന്ന ഏകകമാണിത്. ലോകത്തെ മുഴുവൻ ജീവികളുടെയും ഭാരത്തേക്കാൾ വരും ആകെ ഉറുമ്പുകളുടെ ഭാരം. ആകെ ജീവികളിൽ 20 ശതമാനമേ മനുഷ്യരുടെ ഭാരം വരികയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."