മന്ത്രിസഭാ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മെക്ക
കൊച്ചി: ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി സംസ്ഥാനത്തു വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്ക് ബാധകമാക്കാതെ സ്‌കോളര്‍ഷിപ്പിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയത് അംഗീകരിക്കാനാവില്ലന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ അലി. ക്ഷേമപദ്ധതികളും വിഹിതവും ജനസംഖ്യാനുപാതികമായി നിശ്ചയിക്കാന്‍ സമഗ്ര നിയമനിര്‍മാണം വേണം. നിയമസഭാ സമ്മേളന കാലയളവില്‍ ബില്ല് പാസാക്കണം.
പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷ ദുര്‍ബല വിഭാഗങ്ങളുടെയും കാലങ്ങളായുള്ള ആവശ്യമാണ് ജനസംഖ്യാനുപാതികമായി ബജറ്റ് വിഹിതം. കോടതി വിധിയെ സ്‌കോളര്‍ഷിപ്പിന്റെ അനുപാതത്തില്‍ മാത്രം വിലയിരുത്തിയ സര്‍ക്കാര്‍ തീരുമാനം നിരാശാജനകമാണ്. നിരന്തര വിവേചനം മാത്രം വിധിക്കപ്പെട്ടവരായി മുസ്‌ലിംകളെ പിന്നോക്കം തള്ളാനുള്ള ഒരു നടപടിയാണിത്.
മുന്നോക്ക ക്രിസ്ത്യന്‍ വിഭാഗത്തിന് നീക്കിവച്ച വിഹിതം കൂടി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഹിതമായി വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."