HOME
DETAILS
MAL
മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ട് ചോര്‍ന്നു; രാഷ്ട്രീയ ലക്ഷ്യമെന്ന് മമത
backup
July 15 2021 | 21:07 PM
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തുണ്ടായ വിവിധ ആക്രമണ സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ട് ചോര്‍ന്നു. സംഭവത്തില്‍ കമ്മിഷനെതിരേ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി.റിപ്പോര്‍ട്ട് ഹൈക്കോടതിക്കു സമര്‍പ്പിക്കുന്നതിനു മുന്‍പുതന്നെ മാധ്യമങ്ങളിലൂടെ പുറത്തുവന്നതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് മമത ആരോപിച്ചു. കോടതിയെ ബഹുമാനിക്കണമായിരുന്നു. കമ്മിഷന് ബംഗാളിലെ ജനങ്ങളെ പരിഹസിക്കുകയാണെന്നും അവര്‍ പ്രതികരിച്ചു.വിവിധ ആക്രമണങ്ങളില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്ന കമ്മിഷന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരുന്നത്. ബംഗാളിലെ സ്ഥിതി ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."