30 വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നു; വേഡ്പാഡ് ഒഴിവാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്
30 വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നു; വേഡ്പാഡ് ഒഴിവാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്
ഒരു കാലത്ത് ഉപയോക്താക്കള്‍ക്കിടയില്‍ തരംഗമായിരുന്നു വേര്‍ഡ് പ്രോസസിങ് സോഫ്റ്റ്വെയര്. എംഎസ് വേഡിന്റെ ആവിര്‍ഭാവത്തോടെ കാലഹരണപ്പെട്ടെങ്കിലും വേഡ്പാഡിന് ആവശ്യക്കാര്‍ ഏറെയായിരുന്നു. എന്നാല്‍ വേഡ്പാഡ് ഒഴിവാക്കാന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. നമ്മുടെ എഴുത്തും ഒപ്പം തന്നെ എഡിറ്റിങുമായി ബന്ധപ്പെട്ട എല്ലാ ജോലികളും അനായാസം ചെയ്യാന്‍ സഹായിച്ചിരുന്ന ഒന്നായിരുന്നു മൈക്രോസോഫ്റ്റിന്റെ വേര്‍ഡ്പാഡ് എങ്കിലും ഫോര്‍മാറ്റിങ് സൗകര്യങ്ങള്‍ കുറവായത് പോരായ്മയായിരുന്നു.
എംഎസ് വേഡില്‍ നിന്നു വ്യത്യസ്തമായി സൗജന്യമായാണ് വേഡ്പാഡ് ലഭ്യമാക്കിയിരുന്നത്. എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിന്‍ഡോസിന്റെ പുതിയ വേര്‍ഷന്‍ വിന്‍ഡോസ് 12 ല്‍ വേഡ്പാഡ് ഉണ്ടാകില്ല. നീണ്ട 30 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വേഡ്പാഡ് വിടവാങ്ങുന്നത്. എന്നാല്‍, എന്തുകൊണ്ടാണd സോഫ്റ്റ്വെയര് നീക്കം ചെയ്യുന്നതെന്ന് കമ്പനി വിശദീകരണം നല്‍കിയിട്ടില്ല.
വളരെ കാലമായി ആപ്പിന് അപ്ഡേറ്റുകള് നല്‍കിയിരുന്നില്ല. ഏറ്റവും അവസാനമായി 10 വര്‍ഷത്തിലേറെ മുമ്പ് വിന്‍ഡോസ് 8 ല്‍ രൂപകല്‍പ്പനയില്‍ ചെറിയ ഒരു മാറ്റം മാത്രമാണ് നല്‍കിയിരുന്നത്. (.doc), (.rtf) എന്നിവ പോലുള്ള ടെക്സ്റ്റ് ഡോക്യുമെന്റുകള്‍ക്കായി മൈക്രോസോഫ്റ്റ് വേര്‍ഡും (.txt) പോലുള്ള പ്ലെയിന്‍ ടെക്സ്റ്റ് ഡോക്യുമെന്റുകള്‍ക്കായി വിന്‍ഡോസ് നോട്ട്പാഡും ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാമെന്നും കമ്പനി ശുപാര്‍ശ ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."