HOME
DETAILS
MAL
സ്വാശ്രയ മെഡിക്കല്‍: ഹരജി പരിഗണിക്കുന്നതില്‍നിന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് പിന്മാറി
backup
August 25 2016 | 08:08 AM
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുന്നതില്‍നിന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് പിന്മാറി.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുന്നതില്‍നിന്നാണ് ഡിവിഷന് ബഞ്ച് പിന്മാറിയത്. ഹരജികള്‍ നാളെ മറ്റൊരു ബഞ്ച് പരിഗണിക്കും.
സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും വിശദമായ വാദം കേള്‍ക്കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം.
നാല് കോളജുകളാണ് ഈ ആവശ്യം ഉന്നയിച്ച് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. സമാന ആവശ്യം ഉന്നയിച്ച് കൂടുതല്‍ കോളജുകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."