HOME
DETAILS

ഭാരത് മിത്തും ഇന്ത്യ ചരിത്രവുമാണ്

  
backup
September 06 2023 | 18:09 PM

editorial-about-bharath-name-conspirancy

രാജ്യത്തിന്റെ ഇന്ത്യയെന്ന പേര് കേന്ദ്രസർക്കാർ മാറ്റാൻ പോകുന്നുവെന്നാണ് സൂചനകൾ. ജി 20 ഉച്ചകോടിക്ക് എത്തുന്ന ലോകരാജ്യങ്ങളുടെ നേതാക്കൾക്ക് രാഷ്ട്രപതി ഒരുക്കുന്ന അത്താഴവിരുന്നിനുള്ള ഔദ്യോഗിക ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് അച്ചടിച്ചിരിക്കുന്നത്. ജി 20യുടെ ഭാഗമായുള്ള ബുക്‌ലെറ്റിന്റെ പേര് 'ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്' എന്നാണ്. ഇതിന് പിന്നാലെ പ്രധാനമന്ത്രി ഇന്തോനേഷ്യയിലേക്കു പോകുന്നതിന്റെ ഔദ്യോഗിക കുറിപ്പിലും പ്രൈംമിനിസ്റ്റർ ഓഫ് ഭാരത് എന്നാണുള്ളത്. സാധാരണ ഇത്തരം ഔദ്യോഗിക കുറിപ്പുകളിൽ 'പ്രൈംമിനിസ്റ്റർ ഓഫ് ഇന്ത്യ' എന്നാണ് രേഖപ്പെടുത്താറ്.

പേരുമാറ്റത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും രംഗത്തിറങ്ങുകയും ചെയ്തിരിക്കുന്നു.ഈ മാസം 18ന് തുടങ്ങുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പേരുമാറ്റത്തിനുവേണ്ടി പ്രമേയം കൊണ്ടുവരുമെന്നാണ് അഭ്യൂഹം. ഗണേശ ചതുർഥി ദിനമായ 19ന് പാർലമെന്റ് സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുമെന്നും അന്നുതന്നെ പേരുമാറ്റം സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഈ പേരുമാറ്റത്തെ പേടിക്കേണ്ടതുണ്ടോ എന്നതാണ് പ്രധാന വിഷയം. രാജ്യത്തിന്റെ ഇന്ത്യയെന്ന പേരിനോട് അഭിനിവേശം കാട്ടുകയും ഭാരതെന്ന പേരിനെ തള്ളിക്കളയുകയും ചെയ്യേണ്ടതുണ്ടോ. ഉണ്ടെന്ന് തന്നെയാണുത്തരം. അതിനെ ഒറ്റവാക്കിൽ ഇങ്ങനെ പറയാം. ഭാരതെന്ന പേര് മിത്താണ്. ഇന്ത്യയെന്നത് ചരിത്രപരവും. ഭാരത് രാജ്യത്തെ എല്ലാ സമൂഹത്തെയും ഉൾക്കൊള്ളുന്ന പേരല്ല. ചരിത്രത്തെ മാറ്റി പകരം മിത്തിനെ പ്രതിഷ്ഠിക്കുന്നതിനെ സ്വീകരിക്കാൻ കഴിയില്ല. മോദി സർക്കാരിന്റെ പേരുമാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അതിനാൽ എതിർക്കപ്പെടേണ്ടതുമാണ്.
സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തിന്റെ പേര് എന്തായിരിക്കണമെന്ന് ഭരണഘടനാശിൽപികൾ വിശാലമായി ചർച്ച ചെയ്തതാണ്.

1949 സെപ്റ്റംബർ 17ന് ഡോ. ബി.ആർ അംബേദ്കർ രാജ്യത്തിന്റെ പേരിന്റെ അന്തിമരൂപം ഭരണഘടനാ അസംബ്ലിയിൽ അവതരിപ്പിച്ചു. ഇന്ത്യയെന്ന പേര് കൊളോണിയൽ ഭൂതകാലത്തിന്റെ തുടർച്ചയാണെന്നും ഭാരത് എന്നാക്കണമെന്നും സേഥ് ഗോവിന്ദ് ദാസിനെപ്പോലുള്ളവർ വാദിച്ചെങ്കിലും ഇന്ത്യയെന്ന പേരിനെയായിരുന്നു ഭൂരിഭാഗം പേരും പിന്തുണച്ചത്. എങ്കിലും ഭാരത് എന്നതിനെ പൂർണമായും തള്ളിക്കളയാൻ അംബേദ്കർ തയാറായില്ല. 'ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂനിയനായിരിക്കും' എന്ന ആർട്ടിക്കിൾ 1 ഭരണഘടനയിൽ ഇടംപിടിക്കുന്നത് അങ്ങനെയാണ്. ഇതിൽ രണ്ടു കോമകൾ ആവശ്യമുണ്ടോ എന്ന വിഷയംവരെ ഭരണഘടനാ അസംബ്ലിയിൽ ചർച്ച ചെയ്യപ്പെട്ടു.


വിഷ്ണു പുരാണത്തിലും ബ്രഹ്‌മപുരാണത്തിലും 'ഭാരതം' പരാമർശിക്കുന്നുണ്ടെന്നും അതിനാൽ ആ പേര് മാത്രം മതിയെന്നായിരുന്നു ഭരണഘടനാ അസംബ്ലി അംഗമായ സേഥ് ഗോവിന്ദ് ദാസിന്റെ വാദം. ഇന്ത്യയെന്ന വാക്ക് ഭാരതത്തിന്റെ വിവർത്തനം മാത്രമാണെന്ന് ഹരിവിഷ്ണു കാമത്ത് വാദിച്ചു. 1937ൽ പാസാക്കിയ ഐറിഷ് ഭരണഘടനയുടെ ഉദാഹരണമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രാജ്യത്തിന്റെ പേര് അവരുടെ ഭാഷയിൽ എയ്ർ എന്നും ഇംഗ്ലീഷിൽ അയർലൻ്റ് എന്നുമാണെന്ന് കാമത്ത് ചൂണ്ടിക്കാട്ടി. ഈ മാതൃക ഇന്ത്യയും തുടരണമെന്നും കാമത്ത് വാദിച്ചു. എന്നാൽ, ഇത്തരത്തിലുള്ള സംവാദങ്ങൾ അനാവശ്യമാണെന്നായിരുന്നു അംബേദ്കറുടെ നിലപാട്. ഇന്ത്യയെന്ന പേരിൽ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ല. ഇന്ത്യ എന്നതിനുശേഷം ഭാരത് എന്ന വാക്ക് വരേണ്ടതുണ്ടോ ഇല്ലയോ എന്നതാണ് ചർച്ചയെന്നും അംബേദ്കർ ഓർമിപ്പിക്കുകയും ചെയ്തു.


ഭരതൻ എന്ന രാജാവ് ഭരിച്ചിരുന്ന രാജ്യമെന്ന ഐതിഹ്യത്തിലാണ് ഭാരത് എന്ന പേരുണ്ടാകുന്നത്. ദുഷ്യന്ത രാജാവിന് ശകുന്തളയിൽ ജനിച്ച പുത്രനാണ് ഭരതൻ. ഭരതൻ ഇന്ത്യ മുഴുവൻ ജയിച്ചടക്കിയെന്നാണ് ഐതിഹ്യം. ചരിത്രവുമായി ബന്ധമില്ലാത്ത കഥയാണിത്. ഋഗ്വേദത്തിലും ഭാരത, ഭാരതം ജനം തുടങ്ങിയ പരാമർശങ്ങളുണ്ട്. ഭരതരുടെ ഋഗ്വേദ ഗോത്രത്തിന്റെ പൂർവികനും ഉപഭൂഖണ്ഡത്തിലെ എല്ലാ ജനങ്ങളുടെ പൂർവികനുമായ പുരാതന ഇതിഹാസ രാജാവിന്റെ പേരും ഭരതനാണ്.
സിന്ധുനദിക്ക് ഇംഗ്ലീഷിൽ ഇൻഡസ് എന്നാണ് പറയുക. അതാണ് ഇന്ത്യയായത്. സിന്ധു താഴ്‌വര (ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങൾ) അക്കീമെനിഡ് പേർഷ്യൻ അധിനിവേശത്തോടെ നാണയത്തിൽ വന്ന സംസ്‌കൃത വാക്കായ സിന്ധുവിന്റെ പേർഷ്യൻ രൂപമായ 'ഹിന്ദു' എന്നതിൽ നിന്നാണ് ഹിന്ദുസ്ഥാൻ എന്ന പേര് ഉരുത്തിരിഞ്ഞതെന്നാണ് ചരിത്രം.

പേർഷ്യക്കാരിൽനിന്ന് 'ഹിന്ദ്' എന്ന പദം നേടിയ ഗ്രീക്കുകാർ ആ പേര് 'സിന്ധു' എന്ന് ലിപ്യന്തരണം ചെയ്തു. ബി.സി മൂന്നാം നൂറ്റാണ്ടിൽ മാസിഡോണിയൻ രാജാവ് അലക്‌സാണ്ടർ ഇന്ത്യയെ അക്രമിച്ച സമയമായപ്പോഴേക്കും സിന്ധുനദിക്ക് അപ്പുറത്തുള്ള പ്രദേശമായി 'ഇന്ത്യ' തിരിച്ചറിയപ്പെട്ടു. മുഗളന്മാരുടെ കാലമായപ്പോഴേക്കും ഇന്തോ-ഗംഗാ സമതലത്തെ മുഴുവൻ വിവരിക്കാൻ 'ഹിന്ദുസ്ഥാൻ' എന്ന പേര് ഉപയോഗിച്ചിരുന്നു. 18ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ, ബ്രിട്ടീഷ് ഭൂപടങ്ങൾ 'ഇന്ത്യ' എന്ന പേര് കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി. ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തിൽ ജഹവർലാൽ നെഹ്‌റു ഈ ചരിത്രപശ്ചാത്തലത്തെ വിവരിക്കുന്നുണ്ട്. അതായത്, സംഘ്പരിവാർ ആരോപിക്കുന്നതുപോലെ ഇന്ത്യയെന്ന പേരിന് ബ്രിട്ടീഷ് കൊളോണിയലിസവുമായി ബന്ധമില്ല. കൊളോണിയൽ ബാക്കിപത്രമെന്ന വാദത്തിൽ അർഥവുമില്ല. രാജ്യത്തെ റയിൽവേ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ കൊളോണിയൽ തുടർച്ചയാണ്. എന്നാൽ, ആർ.എസ്.എസിന് ഇന്ത്യ എക്കാലത്തും ഭാരതമാണ്. ഗോൾവാൾക്കർ മുതലുള്ളവർ ഭാരതമെന്നാണ് രാജ്യത്തെ വിശേഷിപ്പിക്കാറ്. പേരുമാറ്റം സംഘ്പരിവാർ അജൻഡയിലേക്ക് രാജ്യത്തെ കൊണ്ടുപോകലാണ്.


രാജ്യത്തിൻ്റെ പേരുമാറ്റാൻ പൊടുന്നനെയുണ്ടായ നീക്കം പ്രതിപക്ഷ സഖ്യമായ ഇൻഡ്യയെക്കുറിച്ചുള്ള ബി.ജെ.പിയുടെ പേടിയിൽനിന്നാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇൻഡ്യയും ബി.ജെ.പിയും തമ്മിലുളള പോരാട്ടമായിരിക്കുമെന്ന പ്രതിപക്ഷ സഖ്യത്തിന്റെ പ്രഖ്യാപനം ബി.ജെ.പിയെ സമ്മർദത്തിലാക്കിയിരുന്നു. ഇന്ത്യയെന്ന പേര് കൊളോണിയൽ മനസിന്റെ ബാക്കിയാണെന്ന പ്രചാരണം നടത്തുകയും പേര് ഭാരതമെന്നാക്കുകയും ചെയ്താൽ കൊളോണിയൽ പിന്തുടർച്ചയും ഭാരതീയ ജനതാപാർട്ടിയും തമ്മിലുള്ള പോരാട്ടമായി തെരഞ്ഞെടുപ്പിനെ വ്യാഖ്യാനിക്കാൻ കഴിയുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. ലക്ഷ്യം രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയമായി ചെറുക്കുകയും വേണം.

Content Highlights:Editorial about bharath name conspirancy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago