ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ പുനരധിവസിപ്പിക്കാന്‍ ഉത്തരവിണം; ഹൈക്കോടതിക്കെതിരെ എം.എം മണി
ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ പുനരധിവസിപ്പിക്കാന്‍ ഉത്തരവിണം; ഹൈക്കോടതിക്കെതിരെ എം.എം മണി
ഇടുക്കി: ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍ നിര്‍മ്മാണ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി എം എം മണി എംഎല്‍എ. ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ ആളുകളെ പുനരധിവസിപ്പിക്കാന്‍ കോടതി ഉത്തരവിടണം. പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരവും നല്‍കണം. പരാതി കേള്‍ക്കാന്‍ കോടതി തയ്യാറാകണമെന്നും എം എം മണി ആവശ്യപ്പെട്ടു. മൂന്നാറില്‍ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് എം.എം മണിയുടെ വിമര്‍ശനം.
ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതുമെന്നും എംഎല്‍എ പറഞ്ഞു. ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെയാണ് 13 പഞ്ചായത്തുകളിലും ജില്ലാ കളക്ടര്‍ നിര്‍മ്മാണ നിയന്ത്രണത്തിനുളള ഉത്തരവ് പുറപ്പെടുവിച്ചത്. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഇഷ്ടത്തിനനുസരിച്ച് ചെയ്താല്‍ അതിനതിരെ ശബ്ദിക്കും. കളക്ടറുടെ ഉത്തരവിന്റെ ഗൗരവം മനസ്സിലാക്കി കോടതി ഇടപെടുമെന്നാണ് വിശ്വാസമെന്നും എം എം മണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."