HOME
DETAILS

3 ദിവസം ലോക്ക്ഡൗണ്‍ ഇളവ്

  
backup
July 17 2021 | 02:07 AM

463156363-2


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഇല്ലാത്ത എ,ബി,സി വിഭാഗത്തില്‍പ്പെടുന്ന എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിലും വലിയ പെരുന്നാള്‍ വിപണി ഉണരും. മൂന്നുദിവസം ഇവിടങ്ങളിലെ എല്ലാ കടകളും തുറക്കാനാവുന്ന വിധം ലോക്ക്ഡൗണില്‍ ഇളവു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നാളത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കി ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കടകളെല്ലാം തുറക്കാന്‍ അനുമതി നല്‍കിയത്. വ്യാപാരി സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
അവശ്യവസ്തുക്കളായ പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി കടകള്‍ക്കു പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും തുറക്കാനാണ് അനുവാദം നല്‍കിയത്. രാത്രി എട്ടുമണിവരെയാണ് ഇവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി.
ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് വ്യാപാരി സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. ഓണം വരെ കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.


എന്നാല്‍ ടി.പി.ആര്‍ ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളില്‍ കടകള്‍ എല്ലാ ദിവസവും തുറന്നാല്‍ വീണ്ടും രോഗവ്യാപനം കൂടുമെന്നും അങ്ങനെ വന്നാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്കു പോകേണ്ട സാഹചര്യമുണ്ടാകുമെന്നും എന്നിരുന്നാലും ഓണവിപണിയുടെ കാര്യം പരിഗണിക്കാമെന്നും വ്യാപാരി പ്രതിനിധികളോട് മുഖ്യമന്ത്രി പറഞ്ഞു. ടി.പി.ആറിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനത്തിലാകെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനു പകരം കൂടുതല്‍ രോഗവ്യാപനമുള്ള വാര്‍ഡുകളില്‍ മാത്രമായി നിയന്ത്രണങ്ങള്‍ ചുരുക്കുന്നതു പരിഗണിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയ്ക്കു മുമ്പ് ഇന്നു മുതല്‍ കടകളെല്ലാം തുറക്കുമെന്നു പ്രഖ്യാപിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ചര്‍ച്ചയ്ക്കു ശേഷം നിലപാട് മാറ്റി.


ചര്‍ച്ചയില്‍ സന്തുഷ്ടരാണെന്നും പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടാമെന്ന് ഉറപ്പുനല്‍കിയതായും സമരത്തില്‍നിന്ന് പിന്മാറിയതായും എകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്‍ അറിയിച്ചു. വ്യാപാരികളെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും നസറുദ്ദീന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago