ജെ.എന്‍.യുവില്‍ ഭിന്നശേഷിക്കാരനായ ഗവേഷക വിദ്യാര്‍ഥിയെ വാര്ഡന് അപമാനിച്ചു, ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി; നടപടി ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധിച്ചതിന്
ഭിന്നശേഷിക്കാരനായ ഗവേഷക വിദ്യാര്‍ഥിയെ വാര്ഡന് അപമാനിച്ചു, ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി; നടപടി ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധിച്ചതിന്
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. ഗവേഷക വിദ്യാര്‍ഥിയായ ബിഹാര്‍ സ്വദേശി ഫാറൂഖ് ആലത്തെയാണ് പുറത്താക്കിയത്. ആലത്തെ ഹോസ്റ്റര്‍ വാര്‍ഡനും എ.ബി.വി.പി പ്രവര്‍ത്തകരും ചേര്‍ന്ന് ക്രുരമായി മര്‍ദിച്ചെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥിയെ ആശുപത്രയിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സ്റ്റുഡന്റ്സ് യൂനിയന്‍ ജോയിന്റ് സെക്രട്ടറി എ.ഡി ദാനിഷ് പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ കാവേരി ഹോസ്റ്റലിലാണ് സംഭവം. നാല് വര്‍ഷം മുമ്പ് ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധിച്ചതിനാണ് സര്‍വകലാശാല ആലത്തെ പുറത്താക്കിയത്. വിഷയം ഹൈക്കോടതിയില്‍ ഇരിക്കെയാണ് നടപടി.
പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ കുറിച്ച് ആലത്തോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി നല്‍കിയെങ്കിലും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."