ഫോട്ടോഗ്രഫി വാരാഘോഷം സമാപിച്ചു
ഫറോക്ക്: പരിസ്ഥിതി സംരക്ഷണം കുട്ടികള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതേയുള്ളുവെന്ന് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ എന്‍.എ നസീര്‍. ഫാറൂഖ് കോളജ് മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ വിഭാഗം സംഘടിപ്പിച്ച ഫോട്ടോഗ്രഫി വാരാഘോഷം 'പിക്ചറസ്‌ക്യൂ 2016' ന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് 19 ഫോട്ടോഗ്രഫി ദിനത്തിലാണ് മള്‍ട്ടിമീഡിയ വിഭാഗം ഫാറൂഖ് കോളജില്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടത്. സമാപന ദിനത്തില്‍ ഫോട്ടാഗ്രഫി എക്‌സിബിഷന്‍, ശില്‍പശാല എന്നിവ സംഘടിപ്പിച്ചിരുന്നു. മലയാള മനോരമ മുന്‍ ചീഫ് ഫോട്ടോഗ്രഫര്‍ പി മുസ്തഫ, മള്‍ട്ടിമീഡിയ വിഭാഗം വിദ്യാര്‍ഥികള്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ഫോട്ടോഗ്രാഫര്‍മാരായ അജീബ് കോമാച്ചി, സാജിദ് അബൂബക്കര്‍, മള്‍ട്ടിമീഡിയ വിഭാഗം അധ്യാപകരായ അരുണ്‍ വി കൃഷ്ണ, മുസമ്മില്‍ ടി.പി, വിമല്‍ പി.എസ്, ലിന്‍ഡ പി.വി, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ഷെഹീന്‍ അബ്ദുല്ല എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."