'കൈയ്യടി, ഡ്രം റോള്‍..' ലോക ഇമോജി ദിനത്തില്‍ 'സൗണ്ട്‌മോജി'യുമായി മെസ്സഞ്ചര്‍ ആപ്
വിളിയും പറച്ചിലുമെല്ലാം ഇത്തിപ്പോന്ന സന്ദേശങ്ങളായി. പിന്നെ ഇത്തിരിപ്പോന്ന സന്ദേശങ്ങങ്ങള്‍ കുഞ്ഞുകുഞ്ഞു വാക്കുകളായി. അതും കുറഞ്ഞ് ഇമോജികളെന്ന് ഓമനപ്പേരിട്ട വിവിധ ഭാവങ്ങളായി. വാക്കുകള്‍ കൊണ്ട് പറഞ്ഞ് മനസിലാക്കാന്‍ സാധിക്കാത്ത പല കാര്യങ്ങളും ഒറ്റക്ലിക്കില്‍ അവതരിപ്പിക്കാന്‍ നമ്മെ സഹായിക്കുന്നു ഈ ഇമോജികള്‍.
ഇപ്പോഴിതാ സാധാരണ ഇമോജികളും ചലിക്കുന്ന ഇമോജികളും മാത്രം കണ്ട് പരിചയിച്ച യൂസര്‍മാര്‍ക്കായി ശബ്ദമുണ്ടാക്കുന്ന ഇമോജികളുമായാണ് എത്തിയിരിക്കുന്നു ഫേസ്ബുക്ക്.
ലോക ഇമോജി ദിനത്തിലാണ് ചാറ്റിങ് പ്രയര്‍ക്ക് സൗണ്ട്‌മോജി സമ്മാനമായി ലഭിച്ചിരിക്കുന്നത്.
തങ്ങളുടെ മെസ്സന്‍ജര്‍ ആപ്പില്‍ ഇതുവരെ 2.4 ബില്യണ്‍ ഇമോജികള്‍ യൂസര്‍മാര്‍ പരസ്പരം അയച്ചതായി ഫേസ്ബുക്ക് അവകാശപ്പെടുന്നുണ്ട്. മെസ്സന്‍ജറിലെ ഏതെങ്കിലും ചാറ്റ് ബോക്‌സ് തുറന്ന് ഇമോജികള്‍ക്കായുള്ള എക്‌സ്പ്രസഷന്‍സ് മെനുവില്‍ ക്ലിക്ക് ചെയ്യുക. അതിലുള്ള ലൗഡസ്പീക്കര്‍ ഐക്കണ്ണില്‍ ക്ലിക്ക് ചെയ്താല്‍ സൗണ്ട്‌മോജികളുടെ ശേഖരം കാണാന്‍ സാധിക്കും.
ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് സൗണ്ട്‌മോജി എന്ന് വിളിക്കപ്പെടുന്ന പുതിയതരം ഇമോജികള്‍ മെസ്സന്‍ജറില്‍ റിലീസ് ചെയ്തത്. കൈയ്യടിയുടെയും ഡ്രം റോളിന്റെയും പാറ്റകളുടെയും ശബ്ദമുള്ള സൗണ്ട്‌മോജികളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അതുപോലെ നെറ്റ്ഫ്‌ലിക്‌സിലെയും മറ്റും സീരീസിലെയും സിനിമകളിലെയും കഥാപാത്രങ്ങളുടെ സൗണ്ട്‌മോജികളുമുണ്ട്. വൈകാതെ തന്നെ കൂടുതല്‍ സൗണ്ട്‌മോജികള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും ഫേസ്ബുക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."