HOME
DETAILS

അഹമ്മദ് ഇഷാന് ജീവന്‍ നിലനിര്‍ത്താന്‍ വേണം നാല് കോടി രൂപയുടെ  മരുന്ന്

  
backup
July 18 2021 | 07:07 AM

ahammed-ishan-4-crore-medicine-latest-news-2021

കാസര്‍കോട്: അഹമ്മദ് ഇഷാന്‍ എന്ന  ചെറുപ്പക്കാരന്‍ തന്റെ ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകള്‍ സഹായ ഹസ്തം നീട്ടുമെന്ന പ്രതീക്ഷയിലാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പമ്പേ ഡിസീസ് എന്ന രോഗം ബാധിച്ച ഈ ഇരുപത്തിയെട്ടുകാരന് പരസഹായമില്ലാതെ കിടന്ന കിടപ്പില്‍ നിന്നും എണീക്കാന്‍ പോലും സാധിക്കില്ല.ഇന്ത്യയില്‍ തന്നെ പത്തു പേര്‍ക്കാണ് പ്രസ്തുത രോഗം ഉള്ളതെന്നാണ് പറയുന്നത്.
കാസര്‍കോട് മഞ്ചേശ്വരം അമ്പിത്തടിയിലെ വീട്ടില്‍ തന്റെ ജീവന്‍ രക്ഷിക്കാനുള്ള ഒരു വര്‍ഷത്തെ ചെലവിന് നാല് കോടി രൂപ വേണമെന്നും ഈ തുക എങ്ങിനെ കണ്ടെത്തുമെന്ന ആധിയില്‍ കഴിയുമ്പോഴും തനിക്ക് താങ്ങും തണലുമാകേണ്ട മാതാപിതാക്കളും,ഒരു സഹോദരനും,സഹോദരിയും  ഒന്നൊന്നായി തന്നെ വിട്ടുപിരിഞ്ഞ വേദനയും ഈ ചെറുപ്പക്കാരന്‍ കടിച്ചമര്‍ത്തുന്നു. ഒരു തവണ രക്ത പരിശോധന നടത്തണെമെങ്കില്‍ തന്നെ അറുപതിനായിരം രൂപയാണ് ചെലവ്. എന്നാല്‍ യാതൊരു വിധ വരുമാന മാര്‍ഗവും ഇല്ലാത്ത അഹമ്മദ് ഇഷാന്‍ മറ്റൊരു സഹോദരിയുടെ വീട്ടിലാണ് കഴിയുന്നത്.

അഹമ്മദ് ഇഷാന്റെ സഹോദരന്‍ റിയാസ് മരിച്ചത് സമാന രോഗം ബാധിച്ചാണെന്നാണ് സംശയിക്കുന്നത്. ഇതിന് പിന്നാലെ അഹമ്മദ് ഇഷാന്റെ മാതാവ് ഹലീമ,തുടര്‍ന്ന് സഹോദരി രേഷ്മ ബീബി,ഇതിന് പിന്നാലെ പിതാവ് മുഹമ്മദ് എന്നിവരും തന്നെ വിട്ടു പിരിഞ്ഞതോടെ അഹമ്മദ് ഇഷാന്‍ ഏറെ തളര്‍ന്നു. .അസുഖത്തെ തുടര്‍ന്ന്  ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത തനിക്ക് സഹായവും,പ്രതീക്ഷയും നല്‍കേണ്ട ഉറ്റവര്‍ ഒന്നൊന്നായി രണ്ടു വര്‍ഷത്തിനിടയില്‍  വിടപറഞ്ഞതോടെ   താന്‍ ശൂന്യതയിലേക്ക് പോയ  അവസ്ഥയിലായി അഹമ്മദ് ഇഷാന്‍.  തന്റെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ചികിത്സയുടെ തുകക്ക്   മുന്‍പില്‍ പകച്ചു നില്‍ക്കാനല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ഈ ചെറുപ്പക്കാരന്റെ മുന്‍പിലില്ല.പരിചരിക്കേണ്ട മാതാപിതാക്കളും,സഹോദരങ്ങളില്‍ രണ്ടു പേരും വിട പറഞ്ഞതോടെ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി അഹമ്മദ് ഇഷാന്‍ പേറുന്ന ദുഃഖം ഏതൊരാളുടെയും കരളലിയിപ്പിക്കും.

ചുരുങ്ങിയ സമയത്തിനുള്ളില്‍ നാല് പേരുടെ മരണം ഉണ്ടാക്കിയതിന്റെ ദുഖവും,വേദനയും  പുറമെ സ്വന്തം രോഗാവസ്ഥയും അഹമ്മദ് ഇഷാന് താങ്ങാനാവുന്നതല്ല.സ്വന്തം കുടുംബത്തിന്റെ അത്താണിയാകാനുള്ള ജീവിത സ്വപ്നങ്ങള്‍ നെയ്തു തുടങ്ങുന്നതിനിടയില്‍ ബാധിച്ച രോഗത്തില്‍ നിന്നും രക്ഷ നേടി കിടന്ന കിടപ്പില്‍ നിന്നും പരസഹായമില്ലാതെ  തനിയെ എഴുന്നേല്‍ക്കാനുള്ള സ്വപ്നം പേറുന്ന അഹമ്മദ് ഇഷാന് മുന്‍പിലുള്ള ഏക പ്രതീക്ഷ   കാരുണ്യമതികളായവരുടെ സഹായ ഹസ്തം മാത്രമാണ്.ഇത്രയും ഭീമമായ തുക ചെലവഴിച്ചു ചികിത്സ നടത്തിയാല്‍ തുടര്‍ന്നങ്ങോട്ടുള്ള ചികിത്സ എളുപ്പമാകുമെന്നാണ് അഹമ്മദ് ഇഷാനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്.
കണ്ണൂരിലെ മുഹമ്മദ് എന്ന കുട്ടിയുടെ ചികിത്സക്ക് വേണ്ടി തുക ലഭിച്ചത് പോലെ തനിക്ക് മുന്‍പിലും കാരുണ്യമതികള്‍ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് അഹമ്മദ് ഇഷാന്‍.

സഹായം അയക്കേണ്ട  വിവരങ്ങൾ   Gpay- 9746777586
ISHAN AHAMMED,
A/C NO : 0969053000000653
IFSC CODE : SIBL0000969,
BANK : SOUTH INDIAN BANK
BRANCH : KADAMBAR
ബന്ധപ്പെടേണ്ട  ഫോൺ നമ്പർ 9746777586 ,9995939289




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  10 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  10 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  10 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  10 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  10 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  10 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  11 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  11 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  11 days ago