വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; നടുറോഡില്‍ യുവതിയെയും കുടുംബത്തേയും എസ്.ഐ മര്‍ദിച്ചതായി പരാതി
നടുറോഡില്‍ യുവതിയെയും കുടുംബത്തേയും എസ്.ഐ മര്‍ദിച്ചതായി പരാതി
കോഴിക്കോട്: പൊലിസ് ഉദ്യോഗസ്ഥന് യുവതിയെയും കുടുംബത്തെയും മര്‍ദിച്ചതായി പരാതി. അത്തോളി സ്വദേശിനി അഫ്ന അബ്ദുള്‍ നാഫിക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ പൊലീസുകാര്‍, യുവതി കുടുംബവുമായി സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ നടക്കാവ് എസ് ഐ വിനോദിനെതിരെ കാക്കൂര്‍ പൊലിസില്‍ യുവതി പരാതി നല്കി.
ബൈക്കില്‍ മറ്റൊരാള്‍ക്കൊപ്പം മദ്യലഹരിയിലാണ് എസ്.ഐ സ്ഥലത്തെത്തിയതെന്ന് പരാതിക്കാരി പറയുന്നു. വയറിന്റെ ഭാഗത്ത് ചവിട്ടിയ ഇയാള്‍, ശരീരത്തില്‍ കടിച്ച് പരുക്കേല്‍പ്പിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. എസ്.ഐ.ക്കൊപ്പം ബൈക്കില്‍വന്നയാള്‍ സ്വകാര്യഭാഗങ്ങളില്‍ കയറിപ്പിടിച്ചെന്നും മര്‍ദ്ദിച്ചെന്നും യുവതി ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."